ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ചുപ്’ന് എ സര്‍ട്ടിഫിക്കറ്റ്

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തുന്ന ആര്‍ ബാല്‍ക്കിയുടെ ‘ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ സെപ്റ്റംബര്‍ 23-ന് റിലീസിന് എത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വയലന്‍സ് കൂടുതലുള്ളത്…

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തുന്ന ആര്‍ ബാല്‍ക്കിയുടെ ‘ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ സെപ്റ്റംബര്‍ 23-ന് റിലീസിന് എത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വയലന്‍സ് കൂടുതലുള്ളത് കൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നാണ് സൂചന.

ദുല്‍ഖര്‍ സല്‍മാനും സണ്ണി ഡിയോളുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിമര്‍ശനങ്ങളും നിഷേധാത്മകമായ നിരൂപണങ്ങളും അനുഭവിക്കുന്ന ഒരു കലാകാരന്റെ വേദനയാണ് റൊമാന്റിക് സൈക്കോളജിക്കല്‍ ആയ ഛുപ് പറയുന്നത്.

ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് ചുപ്പിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ആര്‍.ബാല്‍ക്കിയാണ് ഛുപ് എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോ. ജയന്തിലാല്‍ ഗാഡ (പെന്‍ സ്റ്റുഡിയോ) ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്. പെന്‍ മരുതര്‍ ആണ് ചിത്രം അഖിലേന്ത്യാ തലത്തില്‍ വിതരണം ചെയ്യുന്നത്.