ഈ രണ്ടു വിവാഹങ്ങളും നടന്നത് മൂകാംബിക ദേവി ക്ഷേത്രത്തിൽ വെച്ചാണ്

നിരവധി ആരാധകർ ഉള്ള താരങ്ങൾ ആണ് ഉർവശിയും കാവ്യ മാധവനും. ഇവർ തമ്മിൽ ഒരു സാമ്യവും ഉണ്ട്. ഇവരുടെ രണ്ടു വിവാഹങ്ങളും പരാചയങ്ങൾ ആയിരുന്നു. രണ്ടാം വിവാഹത്തിൽ ആണ് ഇവർ ഇവർ ആഗ്രഹിച്ച പോലെ…

നിരവധി ആരാധകർ ഉള്ള താരങ്ങൾ ആണ് ഉർവശിയും കാവ്യ മാധവനും. ഇവർ തമ്മിൽ ഒരു സാമ്യവും ഉണ്ട്. ഇവരുടെ രണ്ടു വിവാഹങ്ങളും പരാചയങ്ങൾ ആയിരുന്നു. രണ്ടാം വിവാഹത്തിൽ ആണ് ഇവർ ഇവർ ആഗ്രഹിച്ച പോലെ ഒരു ജീവിതം ലഭിച്ചത്. എന്നാൽ ഇവരുടെ രണ്ടു പേരുടെയും ആദ്യ വിവാഹം നടന്നത് കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നത് എന്നും മറ്റൊരു സാമ്മ്യം ആണ്. എന്നാൽ ഇപ്പോഴിതാ ഇവരുടെ രണ്ടു പേരുടെയും ആദ്യ വിവാഹം പരാജയപ്പെട്ടതിന്റെ കാരണം എന്ന വണ്ണം ഒരു ഭക്തൻ പങ്കുവെച്ച ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പിൽ ഭക്തൻ പറയുന്നത് ഇങ്ങനെ, കൊല്ലൂർ മൂകാംബിക ദേവി സർവ്വാഭരണ വിഭൂഷക ആയി സുന്ദരിയായാണ് ശ്രീ കോവിലിൽ ഇരിക്കുന്നത്.

അവിടെ ചെല്ലുന്ന പുരുഷന്മാർ വളരെ പെട്ടന്നു തന്നെ ദേവിയുടെ പ്രിയപ്പെട്ടവർ ആകും. അവർ ഇനി സർവ്വാഭരണ വിഭൂഷകർ ആയി എത്തിയാലും ദേവിക്ക് കുഴപ്പമില്ല. അവർ ചോദിക്കുന്നത് എല്ലാം ദേവി അവർക്ക് നൽകും. ഇത്തരത്തിൽ ദേവിയെ കാണാൻ വന്നു പണവും പ്രശസ്തിയും ആയ ഒരുപാട് സിനിമ താരങ്ങൾ ഉണ്ട്. എന്നാൽ ദേവിക്ക് ഒരു കുഴപ്പമുണ്ട്. ദേവിയെക്കാൾ സുന്ദരിയായി ഒരു സ്ത്രീ പോലും അവിടെ എത്തരുത്. അങ്ങനെ വരുന്നവരെ ദേവി ഒരുപാട് പരീക്ഷിക്കും. അവിടെ സുന്ദരിയായി ദേവി മാത്രം മതി. ഇങ്ങനെ സർവ്വാഭരണ വിഭൂഷകയായി വന്ന സ്ത്രീകൾക്ക് ചില പ്രശ്‌നങ്ങളൂം ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.

നടി ഉർവ്വശിയുടെയും കാവ്യ മാധവന്റെയും വിവാഹം അവിടെ വെച്ചാണ് നടന്നത്. ഇവർ രണ്ടു പേരും അവിടെ എത്തിയത് പട്ടു വസ്ത്രങ്ങളും ആഭരങ്ങളും അണിഞ്ഞു. ഈ രണ്ടു വിവാഹത്തിനും ഞാൻ സാക്ഷിയാണ്. അവിടെ അന്നത്തെ ദിവസം എത്തിയവർ എല്ലാം ദേവിയെ മറന്നു താരത്തിളക്കത്തിലും സ്വർണാഭരണ തിളക്കത്തിലും കണ്ണ് ചിമ്മി നിന്ന്. എല്ലാവരും ദേവിയെ മറന്നു. ഇവർ എത്തിയത് ദേവിയെക്കാൾ സുന്ദരിയായിട്ട് ആണ്. അവിടെ ഒരു സുന്ദരിയെ ആകാവൂ. അത് ദേവി ആണ്. അത് കൊണ്ടാണ് ഇവരുടെ രണ്ടു പേരുടെയും ദാമ്പത്യ ജീവിതം അധികനാൾ ഉണ്ടാകാതിരുന്നത് എന്നുമാണ് ദേവി ഭക്തൻ പറയുന്നത്.