Film News

നേരുത്തേയും ഇവർ തമ്മിൽ സോഷ്യൽ മീഡിയയിൽ കൂടി ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്

കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഒരു ഗാനത്തിൽ കൂടി പ്രിയ നിരവധി ആരാധകരെ ആണ് സ്വന്തമാക്കിയത്. മാണിക്യ മലരായി എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനത്തിൽ പ്രിയ സൈറ്റ് അടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഈ രംഗം ഉൾപ്പെടുന്ന ഗാനം ആദ്യം തന്നെ പുറത്ത് ഇറങ്ങിയിരുന്നു. എന്നാൽ പ്രിയയുടെ കണ്ണിറുക്കലും പുരികം പോക്കലും എല്ലാം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

അങ്ങനെ പ്രിയ വാര്യർ സോഷ്യൽ മീഡിയയിൽ സെൻസേഷണൽ ആകുകയും ചെയ്തു. അതിനു ശേഷം മലയാള  സിനിമയിൽ അധികം നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പ്രിയയ്ക്ക്  കഴിഞ്ഞില്ല എങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. തെലുങ്കിലും ഹിന്ദിയിലും എല്ലാം സജീവമായി തന്നെ ഇത്രയും നാളുകൾ പ്രിയ വാര്യർ തുടർന്ന്. എന്നാൽ ഒരു സമയത്ത് സോഷ്യൽ മീഡിയ തന്നെ ഉയർത്തി കൊണ്ട് വന്ന പ്രിയയെ സോഷ്യൽ മീഡിയ തന്നെ വലിയ രീതിയിൽ ഡീഗ്രേഡിങ് ചെയ്യാനും തുടങ്ങിയിരുന്നു. എന്നാൽ അടുത്തിടെ താരം പറഞ്ഞ ചില പ്രസ്താവനയ്ക്ക് എതിരെ സംവിധായകൻ ഒമർ ലുലു തന്നെ രംഗത്ത് വന്നിരുന്നു.

ചിത്രത്തിലെ കണ്ണിറുകൽ രംഗം പ്രിയ സ്വയം ചെയ്തത് ആണെന്ന് പ്രിയ പറഞ്ഞതിനെതിരെ ആണ് ഒമർ ലുലു രംഗത്ത് വന്നത്. എന്നാൽ ആ ചിത്രത്തിന് ശേഷം താനും ഒമർ ലുലുവും തമ്മിൽ ഒരു കണക്ഷനും വെച്ചിട്ടില്ല എന്നും ആ ചിത്രത്തോടെ തങ്ങൾ തമ്മിൽ ഉള്ള ബന്ധം കഴിഞ്ഞു എന്നും ആണ് പ്രിയ പറഞ്ഞത്. ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യാൻ വേണ്ടിയാണ് തന്നെ ക്ഷണിച്ചത് എന്നും എന്നാൽ ഒരു നടി വരാഞ്ഞത് കൊണ്ടാണ് അവർക്ക് പറഞ്ഞു വെച്ച വേഷം ഞാൻ ചെയ്തത് എന്നുമാണ് പ്രിയ പറയുന്നത്. എന്നാൽ പ്രിയയും ഒമർ ലുലുവും തമ്മിൽ ഇത്ര ശത്രുക്കളെ പോലെ സംസാരിക്കാൻ ഇവർക്കിടയിൽ ഉള്ള പ്രശനം എന്താണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

Trending

To Top