സിനിമകൾ തിരഞ്ഞെടുക്കാത്തത് വിവാഹം ഉറപ്പിച്ചത് കൊണ്ട്, ചെന്നൈ ബിസിനസുകാരനുമായുള്ള വിവാഹം ഒടുവിൽ തുറന്നു പറഞ്ഞ് കീർത്തി

ഒരു കാലത്ത് മലയാള സിനിമയിൽ  തിളങ്ങി നിന്ന നടി മേനകയുടെ മകളാണ് കീർത്തി സുരേഷ്, അമ്മയെ പോലെ തന്നെ മകളും സിനിമയിൽ ഇപ്പോൾ ഏറെ തിളങ്ങി നിൽക്കുകയാണ്.  മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട്…

ഒരു കാലത്ത് മലയാള സിനിമയിൽ  തിളങ്ങി നിന്ന നടി മേനകയുടെ മകളാണ് കീർത്തി സുരേഷ്, അമ്മയെ പോലെ തന്നെ മകളും സിനിമയിൽ ഇപ്പോൾ ഏറെ തിളങ്ങി നിൽക്കുകയാണ്.  മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും കീർത്തിയെ തേടി എത്തി. മലയാള സിനിമ നടി മേനകയുടെയും സംവിധായകൻ സുരേഷിന്റെയും മകളാണ് കീർത്തി.കീർത്തി ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ആണ് നേടിയത്, മോഹലാലിനൊപ്പം അഭിനയിച്ച മരക്കാർ റിലീസിന് തീരുമാനിച്ച സമയത്തതാണ് കൊറോണ എത്തിയത് അതുമൂലം റിലീസ് മാറ്റി വെച്ചിരിക്കുകയാണ്.

ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. അടുത്ത കാലത്തായി താരത്തിന്റെ വിവാഹ വാർത്തകൾ പ്രചരിച്ചിരുന്നു, തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ നിർത്തി കൊള്ളാനാണ് കീർത്തി പറയുന്നത്.ആദ്യമല്ല ഇത്തരം കഥകൾ കേൾക്കുമ്പോൾ തമാശയായാണ് തോന്നിയിരുന്നത്. എവിടെ നിന്നാണ് ഇത്തരം ഗോസിപ്പുകൾ ആദ്യം പുറത്ത് വരുന്നത് എന്ന് ചിന്തിച്ച് ഞാൻ അത്ഭുതപ്പെട്ടു പോവാറുണ്ട് എന്ന് കീർത്തി പറയുന്നു. താൻ വിവാഹം കഴിക്കാൻ പോകുന്നു എന്നുണ്ടെങ്കിൽ ആദ്യം ആ വാർത്ത അറിയിക്കുക താൻ തന്നെയായിരിക്കുമെന്നും കീർത്തി സുരേഷ് പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ പടച്ചുവിടുന്നത് നിർത്തലാക്കി കൊള്ളാനാണ് കീർത്തി പറഞ്ഞിരിക്കുന്നത്

അടുത്ത കാലത്ത് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് കീർത്തിയുടെ വിവാഹം, കീർത്തി സുരേഷും തമിഴ് സംവിധായകൻ അനിരുന്ധും വിവാഹിതരാകുന്നുവെന്നുള്ള വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്, രണ്ടുപേരും തമ്മിൽ പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹിതയാകും എന്ന് പറഞ്ഞാണ് വാർത്തകൾ പ്രചരിച്ചത്, ഇതിനെതിരെ കഴിഞ്ഞ ദിവസം കീർത്തി രംഗത്ത് എത്തിയിരുന്നു, അന്ന് വന്ന വാർത്തകൾ എല്ലാം വ്യാജമാണ് എന്ന് കീർത്തി സമ്മേളനത്തിൽ പറഞ്ഞു, അന്ന് ഞാൻ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ കല്യാണം കഴിച്ചെന്ന് മൂന്നോ നാലോ തവണ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഓരോ തവണയും വേറെ വേറെ ആളുകളുമായിട്ടായിരിക്കുമെന്ന് മാത്രം ഇതിനെല്ലാം എനിക്ക് നന്ദി അറിയിക്കാനുള്ള സോഷ്യൽ മീഡിയയോട് മാത്രമാണ് എന്ന് കീർത്തി പറഞ്ഞു