കെ.ജി.എഫ് താരം അവിനാഷിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു! താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ കന്നഡ ചലച്ചിത്ര താരം ബിഎസ് അവിനാഷിന് അത്ഭുത രക്ഷ. അവിനാഷിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അദ്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം…

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ കന്നഡ ചലച്ചിത്ര താരം ബിഎസ് അവിനാഷിന് അത്ഭുത രക്ഷ. അവിനാഷിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അദ്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വെച്ചാണ് അപകടമുണ്ടായത്. ജിമ്മിലേക്ക് പോകും വഴിയാണ് അപകടം. പ്രഭാതനടത്തത്തിന് വന്നവരാണ് താരത്തിനെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. ഇടിച്ച ട്രക്ക് ഡ്രൈവറെ കുബ്ബണ്‍ പാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

തനിക്ക് പരിക്കൊന്നുമില്ലെന്നും കാറിന്റെ ബോണറ്റിന് കേടുപാടുകള്‍ പറ്റുക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അവിനാഷ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെഅറിയിച്ചു. പോലീസിനും ആര്‍.ടി.ഓയ്ക്കു നന്ദി പറയുകയും ചെയ്തു അദ്ദേഹം.

യഷ് നായകനായി തകര്‍ത്ത കെ.ജി.എഫ്, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമായിരുന്നു അവിനാഷിന്. ആന്‍ഡ്രൂ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതിലൂടെ നിരവധി ആരാധകരെയും അദ്ദേഹം സ്വന്തമാക്കി.