Film News

മോഹൻലാൽ കുറച്ച് കൂടി ഫ്ലെക്സിബിൾ ആയിട്ടാണ് ഇടപെഴകുന്നത്, കൊല്ലം തുളസി

Published by
Devika Rahul

മോഹൻലാലിനെ കുറിച്ച് ഒരു അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടി ഭയങ്കര സിമ്പിൾ ആണെന്നും എന്നാൽ അദ്ദേഹം കുറച്ച് തലക്കനം ഒക്കെ കാണിക്കുന്ന ആൾ ആണെന്നും ആണ് തുളസി പറയുന്നത്. മമ്മൂക്ക ആള് വളരെ സിമ്പിൾ ആണ്. പ്രതിഭ സമ്പന്നൻ ആയ നടനും ആണ്. ഒരുപാട് നല്ല സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം വെയിറ്റ് കാണിക്കുന്ന നടൻ ആണ്. സത്യത്തിൽ അദ്ദേഹം വെയ്റ്റ് കാണിക്കുന്നത് ആണ്. അല്ലാതെ അത്രയ്ക്ക് ഒന്നും ഇല്ല. നമ്മൾ ഒരു ഗുഡ് മോർണിംഗ് പറഞ്ഞാൽ പോലും തിരിച്ച് പറയാൻ അദ്ദേഹത്തിന് കുറച്ച് സമയം വേണം. എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ അത് മമ്മൂട്ടിയോട് തന്നെ ചോദിച്ചിട്ടും ഉണ്ട്. സത്യത്തിൽ അദ്ദേഹത്തിന് വെയ്റ്റ് ഒന്നും ഉണ്ടായിട്ടല്ല.

അദ്ദേഹത്തിന്റെ രീതി അതാണ് എന്നതാണ് സത്യം. എന്നാൽ മോഹൻലാൽ കുറച്ച് കൂടി ഫ്ലെക്സിബിൾ ആണ്. അദ്ദേഹം നമ്മളോട് വളരെ അടുത്ത് ആണ് ഇടപെഴകുന്നത്. ചിരിച്ച് കൊണ്ടാണ് നമ്മളോട് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത്. നമ്മൾ കരുത്തും നമ്മളെ സുഖിപ്പിക്കാൻ വേണ്ടിയായണ് അദ്ദേഹം അങ്ങനെ സംസാരിക്കുന്നത് എന്ന്. ആ ഒരു തോന്നിപ്പിക്കൽ ഉണ്ടാകുന്നതാണ് അദ്ദേഹത്തിന്റെ കഴിവ്. എന്നാൽ മമ്മൂട്ടിക്ക് ആ ഒരു രീതി ഇല്ലെന്നും ഇതാണ് ഇവർ തമ്മിലുള്ള പൊതുവായുള്ള വ്യത്യാസം എന്നുമാണ് കൊല്ലം സുധി പറയുന്നത്.

അത് പോലെ തന്നെ സിനിമയിൽ തന്നെ ഒതുക്കാൻ പലരും ശ്രമിച്ചിട്ടുണ്ട് എന്നും പലരും തന്നോട് തന്നെ ചോദിച്ചിട്ടുണ്ട് സർക്കാർ ജോലിക്കാർ എന്തിനാണ് സിനിമയിൽ അഭിനയിക്കുന്നത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. തനിക്ക് പാരകള്‍ വെച്ചവരുണ്ട്. അവരൊന്നും ഇപ്പോഴില്ല. അക്കാര്യത്തിലൊക്കെ ശുദ്ധമായ നിലപാടാണ് എനിക്കുള്ളത്. ഓരോരുത്തര്‍ക്ക് വിധിച്ചിട്ടുള്ളത് വിധിപോലെ കിട്ടും. നമുക്കത് വിധിച്ചില്ല എന്ന് മാത്രമേ ഞാന്‍ കണക്കാക്കാറുള്ളൂവെന്നും കൊല്ലം തുളസി പറഞ്ഞു.