ചാക്കോച്ചന്റെ മകനും ആ ഭാഗ്യം ലഭിച്ചു..! ഇസ്സുവിന്റെ ഫോട്ടോ എടുത്ത് മമ്മൂക്ക!!

മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആയ മമ്മൂക്കയ്ക്ക് അഭിനയത്തിന് പുറമെ ഒരുപാട് ഇഷ്ടമുള്ള കാര്യം ഫോട്ടോഗ്രാഫിയും വാഹനങ്ങളുമാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഷൂട്ടിംഗ് സെറ്റുകളില്‍ പോലും ക്യാമറ കൊണ്ട് നടക്കുന്ന അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് ഫോട്ടോ എടുത്ത്…

മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആയ മമ്മൂക്കയ്ക്ക് അഭിനയത്തിന് പുറമെ ഒരുപാട് ഇഷ്ടമുള്ള കാര്യം ഫോട്ടോഗ്രാഫിയും വാഹനങ്ങളുമാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഷൂട്ടിംഗ് സെറ്റുകളില്‍ പോലും ക്യാമറ കൊണ്ട് നടക്കുന്ന അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് ഫോട്ടോ എടുത്ത് നല്‍കാറുണ്ട്. ഇപ്പോഴിതാ നടന്‍ കുഞ്ചാക്കോ ബോബന്റെ മകനും ആ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. മമ്മൂക്ക തന്റെ മകന്റെ ഫോട്ടോ എടുക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരിക്കുന്നത്.

മെഗാ എമ്മിന്റെ ക്യാമറയിലൂടെ ഇസ്സുവിന്റെ ഫോട്ടോ എടുത്തു. അവരുടെ രണ്ടുപേരുടേയും ഫോട്ടോ ഞാന്‍ എന്റെ ക്യാമറയിലും പകര്‍ത്തി എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഞാന്‍ മമ്മൂട്ടിയുടെ ഒരു വലിയ ആരാധകനാണ് എന്ന് കൂടി ചാക്കോച്ചന്‍ കുറിച്ചു. ഇപ്പോഴിതാ മമ്മൂക്കയ്ക്ക് വേണ്ട് പോസ് ചെയ്യുന്ന ഇസ്സു കുട്ടന്റെ ഫോട്ടോയും ഫോട്ടോ എടുക്കുന്ന മമ്മൂക്കയുമാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറുന്നത്.

നിരവധിപ്പേരാണ് ചിത്രത്തിന് കമന്റ് പങ്കുവെച്ച് എത്തുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസ്സഹാക്ക് കടന്നു വരുന്നത്. ഇപ്പോള്‍ മകന്റെ ഓരോ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് താരം ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

ഇത്തവണ പങ്കുവെച്ച ഫോട്ടോയും ആരാധക ശ്രദ്ധ നേടുകയാണ്. മാത്രമല്ല മമ്മൂക്ക എടുത്ത കുഞ്ഞിന്റെ ഫോട്ടോ കൂടി പങ്കുവെയ്ക്കൂ എന്നാണ് ആരാധകര്‍ പറയുന്നത്.