ദേവി അമ്മയാകാനൊരുങ്ങുമ്പോൾ, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി വ്യത്യസ്തമായൊരു മെറ്റേണിറ്റി ഫോട്ടോഷൂട്ട്

പലഭാവത്തിലും രൂപത്തിലും നമ്മൾ ദേവിയെ കണ്ടിട്ടുണ്ട്, എന്നാൽ ഗര്ഭിണിയായ ദേവിയെ നമ്മൾ ആരും തന്നെ കണ്ടിട്ടുണ്ടാകില്ല, ഇപ്പോൾ അത്തരം ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, നിരവയറോടെ നിൽക്കുന്ന ദേവി, എല്ലാവരെയും ഞെട്ടിച്ച്…

പലഭാവത്തിലും രൂപത്തിലും നമ്മൾ ദേവിയെ കണ്ടിട്ടുണ്ട്, എന്നാൽ ഗര്ഭിണിയായ ദേവിയെ നമ്മൾ ആരും തന്നെ കണ്ടിട്ടുണ്ടാകില്ല, ഇപ്പോൾ അത്തരം ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, നിരവയറോടെ നിൽക്കുന്ന ദേവി, എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞ ഒരു ചിത്രമാണ് അത്. ഫ്രീലാൻഡ് ഫോട്ടോഗ്രാഫറായ കൃഷ്ണകുമാറിന്റെ ഭാര്യ മരിയയുടെ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണിത്.

മരിയ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണി ആയിരിക്കുമ്പോൾ എടുത്ത ചിത്രം ആണിത്. എന്റെ അമ്മയുടെ ഉദരത്തിൽ ഞാൻ ഇരുന്നപ്പോൾ ഉള്ള ചിത്രങ്ങൾ കാണുവാൻ എനിക്ക് ആഗ്രഹം ഉണ്ട് എന്നാൽ അത് നടന്നില്ല, എന്നാൽ എന്റെ കുട്ടികൾ എന്റെ ഉദരത്തിൽ കിടക്കുമ്പോൾ എങ്ങനെ ആയിരുന്നു എന്ന് അവർ അറിയണം അതിനു വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട്  എന്നാണ് മരിയ പറയുന്നത്.

സാധാരണ സ്ത്രീകൾ ഗർഭിണി ആയാൽ വയറ്റിലുള്ള കുഞ്ഞിനെ മറച്ചു പിടിച്ച്  നടക്കുന്നത് കാണാം, എന്നാൽ ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആ വയർ മറച്ചു പിടിക്കേണ്ട കാര്യമില്ല അതെല്ലാവരും കാണണം എന്നാണ് കൃഷ്ണകുമാർ പറയുന്നത്, ഗർഭിണി ആകുക എന്നത് ദൈവികമാണ്, അത് കൊണ്ട് തന്നെ ഗർഭിണികൾ ദൈവത്തെ പോലെയാണ്, ആ തോന്നലുകളാണ് നിറവയറുള്ള ഒരു ദേവി രൂപത്തെ ഫോട്ടോയിൽ പകർത്താൻ തോന്നിപ്പിച്ചത് എന്ന് കുഷ്ണകുമാർ വ്യക്തമാക്കുന്നു. അധികം ചിലവുകൾ ഒന്നുമില്ലാതെ വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് ഞങ്ങൾ ഇത് ചെയ്തത് എന്നും  കൃഷ്ണകുമാർ പറയുന്നു.