Film News

ഷൂട്ടിംഗ് തുടങ്ങി പാക്കപ്പും ആയി, ഇനി അറിയുവാൻ ഉള്ളത് ഈ കാര്യം മാത്രം

മലയാളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച സിനിമ ആയിരുന്നു ദൃശ്യം, ആദ്യ അൻപത് കോടി ചിത്രം കൂടി ആയിരുന്നു മോഹൻലാൽ നായകനായ ദൃശ്യം, മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ദൃശ്യം രണ്ടാം ഭാഗം വരുന്ന വാർത്ത പുറത്ത് വിട്ടത്, കൊറോണ കാലത്ത് തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചു. ചിത്രീകരണതിനു ഇടക്കുള്ള ചിത്രങ്ങൾ എല്ലാം അണിയറ പ്രവർത്തകർ പുറത്ത് വിടുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അറിയുവാൻ കഴിയുന്ന വാർത്ത ദൃശ്യം 2 പാക്കപ്പ് ആയി  എന്നതാണ്.

ഇപ്പോൾ പ്രേക്ഷകർക്ക് അറിയേണ്ടത് ഒരു കാര്യം മാത്രമാണ്, ദൃശ്യം രണ്ടിന്റെ റിലീസ് എന്നാണ് എങ്ങനെയാണ് എന്ന്, അതോ ഈ ദുരന്ത കാലം കഴിയും വരെ കാത്തിരിയ്ക്കുകയാണോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. അതേ സമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ദൃശ്യം 2 ഒടിടി റിലീസ് ആവാനാണ് സാധ്യത.

കൊവിഡ് പശ്ചാത്തലത്തില്‍ വളരെ പെട്ടന്ന് തന്നെ ദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് കാല പ്രോട്ടോക്കോളുകള്‍ എല്ലാം പാലിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രീകരണം ആരംഭിയ്ക്കുന്നതിന് മുന്‍പേ ക്രൂ മെമ്ബേഴ്‌സിന്റെയെല്ലാം കോവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. ചിത്രീകരണം ആരംഭിച്ചത് മുതല്‍ എല്ലാവരും ഒരുമിച്ചായിരുന്നു താമസം. പുറത്ത് നിന്ന് ആര്‍ക്കും ലൊക്കേഷനിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ദൃശ്യം 2 പൂര്‍ത്തിയാക്കിയത്.

2013ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയുരുന്നു. 75 കോടി ഗ്രോസ് കളക്ഷനും നേടി.മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.

Trending

To Top