കൃതിക ഇനി ആകാശത്ത് പറന്ന് നടക്കും!! പുതിയ സന്തോഷം പങ്കുവച്ച് നടി

Published by
Anu B

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി കൃതിക പ്രദീപ്.’മോഹന്‍ലാല്‍’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യറിന്റെ കുട്ടിക്കാലം അഭിനയിച്ചാണ് കൃതികയുടെ സിനിമാ ലോകത്ത് ശ്രദ്ധേയയായത്. ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ താരത്തിന് സ്വന്തമാക്കാനായി.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് പ്രിയ താരം. വിസ്താര എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂ ആയി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് നടി.

താരം തന്നെയാണ് പുതിയ ജോലിയില്‍ പ്രവേശിച്ച കാര്യം അറിയിച്ചത്. ഓദ്യോഗികമായി വിസ്താരയുടെ ക്യാബിന്‍ ക്രൂ ആയെന്ന കുറിപ്പോടെയാണ് താരം സന്തോഷം പങ്കുവച്ചത്. താരം ഗ്രാജുവേഷന്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

വിസ്താരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കൃതികയ്ക്ക് പുതിയ ജോലിയ്ക്ക് ആശംസകളുമായി എത്തിയത്.

‘വില്ലാളിവീരന്‍’ ആണ് എന്ന സിനിമയില്‍ ബാലതാരമായാണ് കൃതിക എത്തിയത്. തുടര്‍ന്നാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തിലേക്ക് എത്തിയത്. ആദി, കൂദാശ, പത്താം വളവ് എന്നിവയുള്‍പ്പെടെ പത്തിലധികം സിനിമകളില്‍ താരം ശ്രദ്ധേയയായിട്ടുണ്ട്.

സൈക്കോളജി പഠനം പൂര്‍ത്തിയാക്കിയ താരം മോഡലിങ്ങ് രംഗത്തും ശ്രദ്ധേയയാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃതികയുടേതായി തിയ്യേറ്ററിലെത്തിനിരിക്കുന്നത്.