മുതലയുടെ വായില്‍ നിന്ന് ഭാര്യയെ രക്ഷിക്കുന്ന ചാക്കോച്ചന്‍- ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദുബായ് സഫാരിയ്ക്കിടെ ഭാര്യ പ്രിയയ്‌ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുതലയില്‍ നിന്നും…

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദുബായ് സഫാരിയ്ക്കിടെ ഭാര്യ പ്രിയയ്‌ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുതലയില്‍ നിന്നും ഭാര്യയെ രക്ഷിക്കുന്ന ഭര്‍ത്താവ് എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നിരവധി താരങ്ങളാണ് ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘പ്രിയ പെട്ട മുതലാ ളി’ എന്നാണ് രമേശ് പിഷാരടി കുറിച്ചത്.

തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് ആണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനുള്ള ചിത്രം. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഒറ്റ്’.

 

https://www.instagram.com/p/CaReV4Av9jT/