ഒ.ടി.ടിയില്‍ ഇറങ്ങിയാല്‍ പുകഴ്ത്തലും അംഗീകാരങ്ങളും കിട്ടാന്‍ പോകുന്ന സിനിമ!!

ആസിഫ് അലി പോലീസ് വേഷത്തില്‍ എത്തിയ ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസുകാര്‍ അനുഭവിക്കുന്ന, കടന്നുപോകുന്ന സാഹര്യങ്ങളെ കുറിച്ച് വളരെ വ്യക്തമായി കാട്ടിത്തന്ന സിനിമയാണ് ഇത്. രാജീവ് രവിയാണ് സിനിമ സംവിധാനം ചെയ്തത്. കേരളത്തില്‍ നടന്ന…

ആസിഫ് അലി പോലീസ് വേഷത്തില്‍ എത്തിയ ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസുകാര്‍ അനുഭവിക്കുന്ന, കടന്നുപോകുന്ന സാഹര്യങ്ങളെ കുറിച്ച് വളരെ വ്യക്തമായി കാട്ടിത്തന്ന സിനിമയാണ് ഇത്. രാജീവ് രവിയാണ് സിനിമ സംവിധാനം ചെയ്തത്. കേരളത്തില്‍ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ഒരു മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രം മികച്ച തീയറ്റര്‍ അനുഭവം തന്നെയാണ് സമ്മാനിച്ചത് എന്നാണ് സിനിമ കണ്ട ഭൂരിഭാഗം പേരും പറഞ്ഞത്.

ഇപ്പോഴിതാ സിനിമയെ കുറിച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമാ ഗ്രൂപ്പിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്രയും കാലം കണ്ടുവന്ന പോലീസ് ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായി നില്‍ക്കുന്ന സിനിമയാണ് കുറ്റവും ശിക്ഷയും എന്നാണ് കുറിപ്പില്‍ പറയുന്നത്. നമ്മളെത്ര നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ടാവും.. അതിലെ ഏതെങ്കിലും ഒരുത്തന് റിട്ടയര്‍മെന്റ് കഴിഞ്ഞിട്ട് ഇവനെയൊന്ന് കുത്തണമെന്ന് തോന്നിയാല്‍ തീര്‍ന്നില്ലെ സാറെ…

എന്ന സിനിമയിലെ ഒരു ഡയലോഗ് വെച്ചാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. ഇന്നേവരെ മലയാള സിനിമയില്‍ കണ്ട് ശീലിച്ച അമാനുഷികരായ പോലീസുകാരില്‍ നിന്ന് വ്യത്യസ്തമായി ശരിക്കും പോലീസുകാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന് ഉന്നല്‍ നല്‍കി എടുത്ത സിനിമയാണ് കുറ്റവും ശിക്ഷയും എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഇത് രാജീവ് രവിയുടെ ഒരു പ്യൂവര്‍ ക്ലാസിക് തന്നെയാണ് എന്ന് പറയാം എന്നും കുറിപ്പില്‍ പറയുന്നു. അതുപോലെ, ഇനി ഒടിടിയില്‍ ഇറങ്ങിയാല്‍ പുകഴ്ത്തലുകളും അംഗീകരങ്ങളും തേടിയെത്താനുള്ള ക്ലാസിക് ചിത്രം കൂടിയാണ് ഈ സിനിമ എന്നും കുറിപ്പില്‍ പറയുന്നു.