ദോശ മറിച്ചിടാന്‍ പറഞ്ഞാല്‍..! ദോഷം പറയരുതല്ലോ! പുതിയ വീഡിയോയുമായി ലക്ഷ്മി മേനോന്‍

നടനും റേഡിയോ ജോക്കിയുമായ മിഥുന്‍ രമേഷ് മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ്. ഇദ്ദേഹത്തിന്റെ കുടുംബവും ഏവര്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്‍. സോഷ്യല്‍ മീഡിയയില്‍…

നടനും റേഡിയോ ജോക്കിയുമായ മിഥുന്‍ രമേഷ് മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ്. ഇദ്ദേഹത്തിന്റെ കുടുംബവും ഏവര്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്‍. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. സ്വന്തമായി കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്ത് കൈയ്യടി നേടുന്ന താരം ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്.

ഇത്തവണ മകള്‍ തന്‍വിയ്‌ക്കൊപ്പമാണ് ലക്ഷ്മി വീഡിയോ എടുത്ത് പങ്കുവെച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി വീഡിയോകള്‍ ചെയ്യുന്ന താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയും കണ്ടവരില്‍ എല്ലാം ചിരി ഉണര്‍ത്തുകയാണ്. ദോശ ചുടുന്നതും അത് മറിച്ചിടാന്‍ മകളോട് പറയുന്നതുമായ ഒരു രംഗമാണ് ഇത്തവണ ലക്ഷ്മി കണ്ടന്റ് ആക്കിയിരിക്കുന്നത്. ദോശ് മറിച്ചിടാന്‍ പറഞ്ഞപ്പോള്‍ തവയോടെ ദോശ എടുത്ത് അടുപ്പിലേക്ക് ഇട്ടിരിക്കുകയാണ്

തന്‍വി മോള്‍.. ഈ വീഡിയോ ആണ് ദോഷം പറയരുതല്ലോ എന്ന ക്യാപ്ഷനോട്കൂടി ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതോടെ മറ്റ് താരങ്ങളും വീഡിയോയ്ക്ക് കമന്റ് അറിയിച്ച് എത്തുന്നുണ്ട്.. ഇപ്പോള്‍ ദോശ ചപ്പാത്തിയായി എന്നാണ് പേര്‍ളി മാണി വീഡിയോയ്ക്ക് പങ്കുവെച്ച കമന്റ്. ജ്യോത്സ്‌ന, ദീപ്തി വിധുപ്രതാപ് എന്നിവരും വീഡിയോയ്ക്ക്

കമന്റ് പങ്കുവെച്ചിട്ടുണ്ട്. അല്ല പിന്നെ ദോശ മറിച്ചിടാന്‍ പറഞ്ഞിട്ട് കൊച്ചിനെ കണ്ണുരുട്ടി പേടിപ്പിക്കുന്നോ.. മിഥുന്‍ ചേട്ടന്‍ ആയിരുന്നേല്‍ അടുപ്പ് തന്നെ തിരിച്ചിട്ടേനെ, ദോശ മറിച്ചിടാന്‍ പറയുമ്പോള്‍ അത് എങ്ങോട്ട് ഇടണം എന്ന് കൂടി പറയണം അല്ല പിന്നെ.. എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വരുന്ന മറ്റ് കമന്റുകള്‍.