അങ്ങനെയാണ് സബീന ലക്ഷ്മി പ്രിയയായി മാറിയത്..!!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരിയാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ സബീന എന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയ ആയി മാറി എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. എം.ജി ശ്രീകുമാര്‍ അവതാരകനായി…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരിയാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ സബീന എന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയ ആയി മാറി എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന ടെലിവിഷന്‍ പരിപാടിയില്‍ വെച്ചാണ് താരം ഇതേ കുറിച്ച് മനസ്സ് തുറന്നത്. പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം തന്റെ മതംമാറ്റത്തെ കുറിച്ച് മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…

കല്യാണം കഴിക്കുന്നതിന്റെ അന്ന്. കൊല്ലത്ത് ഒരു അമ്പലത്തില്‍ വെച്ചായിരുന്നു ഞങ്ങളുടെ കല്യാണം നടത്തിയത്. മുഷിഞ്ഞൊരു വസ്ത്രം മാറി കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ ഞാന്‍ ഈ നിമിഷം മുതല്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ല ഞാന്‍ ഇനി മുതല്‍ ലക്ഷ്മിപ്രി ആണെന്ന് ആ നിമിഷം വരെ എനിക്ക് അറിയില്ലായിരുന്നു എന്നാണ് താരം പറയുന്നത്. മുസ്ലീം കുടുംബത്തില്‍ ജനിച്ച ലക്ഷ്മിപ്രിയയുടെ യഥാര്‍ഥ പേര് സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു.

അടുത്തിടെ അത് ഗസറ്റില്‍ കൊടുത്ത് മാറ്റിയിരുന്നു എന്ന് വ്യക്തമാക്കി കൊണ്ട് നടി രംഗത്ത് വരികയും ചെയ്തിരുന്നു. പതിനെട്ടാമത്തെ വയസ്സിലാണ് ലക്ഷ്മിപ്രിയ വിവാഹിതയാവുന്നത്. പ്രണയ വിവാഹമായിരുന്നു നടിയുടേത്. ഹിന്ദു മത ആചാരപ്രകാരമാണ് താരങ്ങള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞതോട് കൂടി നടി പേരും മാറ്റി. ഒരു മകളും ഉണ്ട് ഈ ദമ്പതികള്‍ക്ക്. അതേസമയം തന്റെ അമ്മയെ കുറിച്ചും താരം പരിപാടിയില്‍ വെച്ച് പറഞ്ഞിരുന്നു. എനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യും.

ഒന്ന് കണ്ടിരുന്നെങ്കില്‍ വര്‍ത്താനം പറഞ്ഞിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിക്കാറുണ്ട്. അമ്മ ഭയങ്കരമായി എന്റെ അടുത്ത് ദേഷ്യപ്പെടുകയും ചീത്ത പറയുകയുമൊക്കെ ചെയ്യുമായിരുന്നു. ഇനി മേലില്‍ ഞാന്‍ നിങ്ങളെ വിളിക്കില്ലെന്ന് പറഞ്ഞിരുന്നു. പ്രകൃതി മാതാവ് നമ്മളെ ചേര്‍ത്തു പിടിക്കുമ്പോള്‍ എന്തിനാണ് ഒരു പെറ്റമ്മ എന്നുള്ള ഒരു വിചാരത്തില്‍ ഞാന്‍ അതിനെയങ്ങ് മറന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്.