മയൂര പാർക്കിന്റെ 205ാം റൂമിലിരുന്നാണ് ഞങ്ങൾ ആ തീരുമാനം എടുത്തത്

കഴിഞ്ഞ ദിവസം ആണ് സംവിധായകൻ സിദ്ധിഖ് ഹൃദയാഘാതം മൂലം ചികിത്സയിൽ ആണെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മലയാള സിനിമയ്ക്ക് ഇപ്പോൾ നഷ്ടങ്ങളുടെ കാലം തന്നെയാണ്…

കഴിഞ്ഞ ദിവസം ആണ് സംവിധായകൻ സിദ്ധിഖ് ഹൃദയാഘാതം മൂലം ചികിത്സയിൽ ആണെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മലയാള സിനിമയ്ക്ക് ഇപ്പോൾ നഷ്ടങ്ങളുടെ കാലം തന്നെയാണ് എന്നതാണ് സത്യം. ഇതിൽ മറ്റൊരു നഷ്ട്ടം കൂടി ആയിരിക്കുകയാണ്. ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് സിദ്ധിക്ക്. കൂട്ട് ചേർന്ന് സിനിമകൾ ചെയ്തപ്പോഴും സ്വന്തമായി സിനിമകൾ ചെയ്തപ്പോഴും എല്ലാം പ്രേഷകരുടെ ഇഷ്ട്ടം കുറയാതെ തന്നെ ചെയ്ത ചിത്രങ്ങൾ എല്ലാം ഹിറ്റ് ആക്കി മാറ്റാൻ സിദ്ധിഖിന് കഴിഞ്ഞു. മലയാളികൾക്ക് ഒരു തീരാ നഷ്ട്ടം കൂടിയാണ് സിദ്ധിഖിന്റെ വിയോഗം.

ഇപ്പോഴിതാ ഹിറ്റ് കൂട്ടുകെട്ട് ആയ സിദ്ധിഖ് ലാൽ പിരിഞ്ഞതിനെ കുറിച്ച് സിദ്ധിഖ് ഒരു  അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഞാനും ലാലും നന്നായി ആലോചിച്ച് ചേർന്ന് എടുത്ത തീരുമാനം ആയിരുന്നു പിരിയാം എന്നുള്ളത്. ഞങ്ങൾ തമ്മിൽ വിരോധം ഉള്ളത് കൊണ്ടോ വാക്ക് തർക്കം ഉള്ളത് കൊണ്ടോ ഒന്നും ആയിരുന്നില്ല പിരിയാൻ തീരുമാനിച്ചത്. ഞങ്ങൾക്ക് രണ്ടു പേർക്കും നല്ലത് അതാണെന്ന് തോന്നി. നല്ല ഉദ്ദേശത്തോടെ ആണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. അത് തെറ്റായി പോയി എന്ന് തോന്നുന്നുമില്ല. മയൂര പാർക്കിന്റെ 205ാം റൂമിലിരുന്നാണ് ഞങ്ങൾ ആ തീരുമാനം എടുത്തത്. വാർത്ത പുറത്ത് വരുന്നത് വരെ അതീവ രഹസ്യമായിരിക്കണം എന്നാണ് ഞങ്ങൾ തീരുമാനിച്ചത്.

അത് വരെ ഞങ്ങളുടെ ഭാര്യമാരോട് പോലും ഈ കാര്യം ഞങ്ങൾ പറഞ്ഞില്ല. നോരമയിൽ നേരത്തെ പരിചയമുള്ള ജെക്കോബി ചേട്ടനോട് വിവരം പറഞ്ഞു. ഞങ്ങൾ പിരിയണ്ട എന്നാണ് ചേട്ടൻ ആദ്യം പറഞ്ഞത്. എന്നാൽ ഞങ്ങളുടെ നിര്ബന്ധ പ്രകാരം ചേട്ടൻ വാർത്ത കൊടുത്തു. എന്നാൽ ഞങ്ങൾ പിരിയുന്ന കാര്യം ഫാസിൽ സാറിനോട് മദ്രാസിൽ ചെന്നാണ് പറഞ്ഞത്. നിങ്ങൾ എന്ത് അസംബന്ധം ആണ് പറയുന്നത് എന്ന് പറഞ്ഞു സാർ ചൂടായി. വാർത്ത കൊടുക്കണ്ട എന്നും ഞാൻ വിളിച്ചു പറയാം എന്നും സാർ പറഞ്ഞു. എന്നാൽ അപ്പോഴേക്കും വാർത്ത അച്ചടിച്ച് കഴിഞ്ഞിരുന്നു. അങ്ങനെ വാർത്ത വന്നു പത്ത് പതിനഞ്ച് ദിവസം ഞങ്ങൾ വീട്ടിൽ നിന്ന് മാറി നിന്ന്. പല അഭ്യൂഹങ്ങളും ആ സമയത്ത് പരന്നിരുന്നു. എല്ലാം ഒന്ന് കെട്ടടങ്ങിയതിന് ശേഷമാണ് തിരിച്ച് വന്നത് എന്നുമാണ് സിദ്ധിഖ് പറഞ്ഞത്.