കാളച്ചന്തയില്‍ കിടന്നുറങ്ങി ഓഡീഷന് വന്ന ജോജു ജോര്‍ജ്! അയാള്‍ക്ക് അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു!

Published by
Nikhina

ആദ്യം ചെറിയ വേഷങ്ങളില്‍ നിന്ന് തുടങ്ങി ഇന്ന് മലയാള സിനിമയുടെ മുന്‍നിരയിലെ നായകന്മാരില്‍ ഒരാളായി മാറിയ നടനാണ് ജോജു ജോര്‍ജ്.. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞ വാക്കുകള്‍ കേട്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. സിനിമയിലെ തുടക്ക കാലത്ത് ഒരു ഓഡീഷന് വേണ്ടി ജോജു ജോര്‍ജ് വന്നതിനെ കുറിച്ചാണ് ലാല്‍ ജോസ് തുറന്ന് പറഞ്ഞത്. അന്ന് പൊള്ളാച്ചി ചന്തയില്‍ കിടന്നുറങ്ങി രാവിലെ ഓഡീഷന് വന്ന ഒരു ജോജു ജോര്‍ജ് ഉണ്ടായിരുന്നു എന്നാണ് ലാല്‍ ജോസ് പറഞ്ഞത്.

നടനെ കുറിച്ച് ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്… ജോജു ജോര്‍ജ് എന്ന് പറയുന്ന വ്യക്തി പൊള്ളാച്ചി ചന്തയില്‍ കിടന്നുറങ്ങി ഓഡീഷന് വന്ന ആളാണ്. താമസിക്കാന്‍ റൂം എടുക്കാന്‍ പോലും പൈസ ഇല്ലാതെ.. രാത്രി വന്നിട്ട് പൊള്ളാച്ചി ചന്തയില്‍ കിടന്നുറങ്ങി.. അവിടെ രാവിലെ കാളകളെ കൊണ്ട് വരും.. അതിന് കാത്ത് അവിടെയുള്ള ബ്രോക്കേഴ്‌സ് തിണ്ണയില്‍ ചാക്ക് വിരിച്ച് കിടക്കും…ഒരു ചാക്ക് വിരിച്ച് കിടക്കാന്‍ മൂന്ന് രൂപ കൊടുക്കണം. അവിടെ കിടന്നുറങ്ങി..

അവിടുത്തെ പൊതു പൈപ്പില്‍ നിന്ന് പ്രഭാതകൃത്യങ്ങള്‍ എല്ലാം നിറവേറ്റി.. കൈയ്യില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ പുതിയ ഡ്രെസ്സ് എടുത്തണിഞ്ഞ്.. ലൊക്കേഷനില്‍ ഇപ്പോള്‍ ഒരു ബെന്‍സില്‍ നിന്ന് വന്ന് ഇറങ്ങിയ ഭാവത്തില്‍ നില്‍ക്കും.. അത് എനിക്ക് അറിയാം… എന്നാണ് ജോജുവിനെ കുറിച്ചുള്ള ലാല്‍ ജോസിന്റെ വാക്കുകള്‍. തന്റെ ഏറ്റവും പുതിയ സിനിമയില്‍ നായകനായി

എത്തിയ പ്രതിഭാശാലിയായ ആ താരത്തെ കുറിച്ച് പറയുകയായിരുന്നു ലാല്‍ ജോസ്.. ലാല്‍ ജോസിന്റെ സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിലാണ് ജോജു ജോര്‍ജ് നായകനായി എത്തിയത്. മികച്ച പ്രതികരണം ആയിരുന്നു ചിത്രം നേടിയിരുന്നത്.