അച്ഛൻ എന്റെ കൂടെ നിന്നത് കൊണ്ട് മാത്രമാണ് ഇന്ന് ഞാൻ ഒരു കലാകാരി ആയത്

വർഷങ്ങൾ കൊണ്ട് മലയാള ഇസിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ആണ് കെപി എസ് ലളിത. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത്. ഹാസ്യ വേഷങ്ങൾ ആണെങ്കിലും സീരിയസ് വേഷങ്ങൾ ആണെങ്കിലും ഒരുപോലെ…

വർഷങ്ങൾ കൊണ്ട് മലയാള ഇസിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ആണ് കെപി എസ് ലളിത. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത്. ഹാസ്യ വേഷങ്ങൾ ആണെങ്കിലും സീരിയസ് വേഷങ്ങൾ ആണെങ്കിലും ഒരുപോലെ തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച താരം കൂടിയാണ് ലളിത ചേച്ചി. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്‌ക്രീനിൽ കൂടിയും താരം സജീവമായി തന്നെ അഭിനയ ലോകത്ത് നിൽക്കുന്നുണ്ട്. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം പരമ്പരയിൽ കെപിസി ലളിതയും അഭിനയിക്കുന്നുണ്ട്,

ഇപ്പോൾ താരം തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, അച്ഛൻ തന്റെ കുഞ്ഞുന്നാളിൽ ഡാൻസ് പഠിപ്പിക്കാൻ തന്നെ ചേർത്തതിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ വിമർശനത്തിന് ഇര ആയിട്ടുണ്ട് എന്നാണ് താരം പറയുന്നത്, ചെറുപ്പത്തിൽ തന്നെ നൃത്തം പഠിപ്പിക്കാൻ വേണ്ടി ചേർത്തപ്പോൾ അച്ഛന്റെ പ്രവർത്തിയെ എതിർത്ത് കൊണ്ട് നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നു. എന്നാൽ അച്ഛൻ കലയെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ ആയത് കൊണ്ട് തന്നെ അവരുടെ വാക്കുകൾക്ക് ചെവി നൽകിയില്ല. വളരെ മോശം രീതിയിൽ ആയിരുന്നു പലരും ഈ വിഷയത്തിൽ അച്ഛനോട് സംസാരിച്ചത്. പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരെ സിനിമയിൽ അഴിഞ്ഞാടാൻ വിടുന്നതിനേക്കാൾ നല്ലത് കടലിൽ കൊണ്ട് പോയി കെട്ടിത്തൂക്കി ഇടുന്നതാണെന്നു വരെ ആളുകൾ അച്ഛനോട് പറഞ്ഞിട്ടുണ്ട് , അച്ഛൻ എന്റെ കൂടെ നിന്നത് കൊണ്ട് മാത്രമാണ് ഇന്ന് ഞാൻ ഒരു കലാകാരി ആയത് എന്നുമാണ്  താരം വ്യക്തമാക്കുന്നത്

1947 മാർച്ച് 10 ന്‌ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ആറന്മുളയിലാണു മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവിൻ്റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണു കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം പഠിച്ചു. ചെറുപ്പത്തില്‍തന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. ‘ഗീത’ എന്ന നാടകസംഘത്തിൻ്റെ ‘ബലി’ ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിത എന്നറിയപ്പെട്ടു. പിന്നീട് അരനൂറ്റാണ്ടിലേറെയായി മലയാളസിനിമയുറ്റെ ഭാഗമായി പ്രവർത്തിക്കുന്നു.