‘ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്‌സ്പ്രഷൻ ഇട്ട് ചാവണത്’ സുധിയെ പ്രശസ്തനാക്കിയ ആ ഡയലോഗ്

ആരാധകർക്ക് കൊല്ലം സുധി എന്ന കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുക നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലെ സീൻ ആയിരിക്കും. ‘ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്‌സ്പ്രഷൻ ഇട്ട് ചാവണത്’.…

ആരാധകർക്ക് കൊല്ലം സുധി എന്ന കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുക നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലെ സീൻ ആയിരിക്കും. ‘ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്‌സ്പ്രഷൻ ഇട്ട് ചാവണത്’. വിഷ്ണു ഉണ്ണികൃഷ്ണനും കൊല്ലം സുധി എന്നിവർ മനോഹമാക്കിയ സീനായിരുന്നു അത്.

കൊല്ലം സുധിയുടെ മുഖത്ത് മിന്നിമായുന്ന ഭാവവ്യത്യാസങ്ങൾ കണ്ടവരാണ് നമ്മൾ.2016ൽ റിലീസ് ചെയ്ത ചിത്രത്തിലെ സുധിയുടെ ഈ ഡയലോഗ് ഏഴ് വർഷങ്ങൾക്കിപ്പുറവും ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ് എന്നതാണ് സുധി കലാകാരന്റെ ഈ ഡയലോഗ് .ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം ഇന്ന് മലയാളികൾക്ക് നോവായി മാറിയിരിക്കുകയാണ്.

മിമിക്രിയിലൂടെ ആയിരുന്നു സുധിയുടെ തുടക്കം. നിരവധി സ്റ്റേജുകളിൽ സജീവമായ സുധി 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. വേദികളിൽ പൊട്ടിച്ചിരി വിതറിയ ആ അതുല്യകലാകാരന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ.ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കൊല്ലം സുധിയുടെ കാർ പിക്കപ്പുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് താരത്തിന്റെ മരണം സംഭവിച്ചത്.