ശമ്പളമായി കിട്ടിയത് 400 രൂപ..!! ലഭിച്ചത് ലോകം കീഴടക്കിയ സന്തോഷം..! – ലക്ഷ്മി നക്ഷത്ര

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ ഷോയിലൂടെയാണ് ലക്ഷ്മിയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തനിക്ക്…

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ ഷോയിലൂടെയാണ് ലക്ഷ്മിയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തനിക്ക് സ്വന്തമായുള്ള യൂട്യൂബ് ചാനല്‍ വഴിയും താരം വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്.

പ്രേക്ഷകരും ആരാധകരും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ക്യു ആന്റ് എ വിഡിയോയാണ് ലക്ഷ്മി പങ്കുവച്ചത്. ഇതില്‍ താരം തന്റെ ആദ്യ ശമ്പളത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. കുട്ടിക്കാലം മുതല്‍ സിനിമാ പാട്ട് സീനുകളിലൊക്കെ അഭിനയിച്ചിരുന്നതായി ലക്ഷ്മി നക്ഷത്ര പറയുന്നു. അവതാരകയാകണമെന്ന തോന്നല്‍ വന്ന സമയത്താണ് വീടിനടുത്തുള്ള ലോക്കല്‍ ചാനലില്‍ അവസരമുണ്ടെന്ന് പരസ്യം കണ്ടത്.

അങ്ങനെ അവിടെ പോയി സെലക്ഷന്‍ കിട്ടി. മാസം നാല് ഞായാറാഴ്ച പ്രോഗ്രാമുണ്ട്. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് പാട്ടുവച്ചുകൊടുക്കുന്നതാണ് പരിപാടി. ആദ്യ മാസം നാല് ഞായറാഴ്ച പൂര്‍ത്തിയാക്കിയപ്പോള്‍ എനിക്ക് ശമ്പളമായി നാനൂറ് രൂപ കിട്ടി.

ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയില്‍ കിട്ടിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നുവെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. അതേസമയം, തന്റെ ജോലിയായ അവതരണ മേഖലയില്‍ തനിക്ക് എന്നും പ്രചോദനമായിട്ടുള്ള വ്യക്തി രഞ്ജിനി ഹരിദാസ് ആണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.