കേരളത്തിലെ അബ്‍കാരി ചട്ടം ലംഘിച്ചു വനിതകളെ കൊണ്ടുമദ്യം വിളമ്പിച്ച പബിനെതിരെ കേസ് !!

ബാറിൽ മദ്യം വിളമ്പാൻ വനിതകളെ നിയോഗിച്ചതിൽ കേസ്. കൊച്ചി ഷിപ്പിയാട് ഫ്ലൈ ഹൈ ഹോട്ടലിനെതിരെ ആണ് കേസ്. അബ്‍കാരി ചട്ടം ലംഘിച്ചതിന് മാനേജർ അറസ്റ്റിലായി. കേരളത്തിലെ എക്സ് സൈസ് ചട്ടം അനുസരിച്ച് വനിതകളെ മദ്യ…

ബാറിൽ മദ്യം വിളമ്പാൻ വനിതകളെ നിയോഗിച്ചതിൽ കേസ്. കൊച്ചി ഷിപ്പിയാട് ഫ്ലൈ ഹൈ ഹോട്ടലിനെതിരെ ആണ് കേസ്. അബ്‍കാരി ചട്ടം ലംഘിച്ചതിന് മാനേജർ അറസ്റ്റിലായി. കേരളത്തിലെ എക്സ് സൈസ് ചട്ടം അനുസരിച്ച് വനിതകളെ മദ്യ വിതരണത്തിന് ഉപയോഗിക്കരുത് എന്നതാണ് ഇത് ലംഘിച്ചതിനാണ് ഫ്ലൈ ഹൈ ഹോട്ടലിനെതിരെ എക്സ് സൈസ് കേസ് എടുത്തിരിക്കുന്നത്. കൊച്ചിയിൽ ഷിപ്പിയടിന് അടുത്തുള്ള ഹാർബർ വ്യൂ എന്ന ഹോട്ടൽ നവീകരിച്ച് ഫ്ലൈ ഹൈ എന്ന പേരിൽ പ്രവർത്തനം തുടങ്ങിയത്.

മദ്യ വിതരണത്തിനായി വിദേശത്ത് നിന്നും എത്തിച്ച വനിതകൾ ആയിരുന്നു ഉണ്ടയിരുന്നത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തിയ എക്സ് സൈസ് മദ്യം വിളമ്പുന്ന വനിതകളെ കണ്ട് ഹോട്ടൽ മാനേജർക്ക് എതിരെ കേസ് എടുക്കുകയും മാനേജറെ അറസ്റ്റ് ചെയ്തത് ജാമ്യത്തിൽ വിടുകയും ആയിരുന്നു. ഇത് പുതുതായി ഡാൻസ് ബാർ അല്ലേൽ പബ് എന്ന രീതിയിൽ ആണ് പ്രവർത്തനം തുടങ്ങിയത്. അതോടൊപ്പം തന്നെ ഇവിടുത്തെ സ്റ്റോക്ക് രജിസ്റ്ററിൽ അടക്കം നിയമപരമല്ലാത്ത കാര്യങ്ങൾ കണ്ടെത്തി എന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ബാർ അധികൃതർ പറയുന്നത് സംസ്ഥാനത്ത് ഹൈ കോടതിയുടെ ഉത്തരവ് ഉണ്ട് മദ്യ വിതരണത്തിന് വനിതകളെ ഉപയോഗിക്കുന്നതിൽ കുഴപ്പം ഇല്ല എന്നത്.

ഇതിന് എക്സ് സൈസ് നൽകിയ മറുപടി സംസ്ഥാനത്ത് തിരൂപനന്തപുറത്തെ ഒരു ഹോട്ടലിൽ മാത്രമാണ് മദ്യ വിതരണത്തിന് സ്ത്രീകളെ ഉപയോഗിക്കാം എന്ന് പറഞ്ഞിരിക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ച് മദ്യ വിതരണം പാടില്ല അതിനാൽ കേസ് എടുക്കുകയാണ് നിലവിൽ ഈ ബാറിന്റെ ലൈസെൻസ് സംബന്ധിച്ചും മറ്റ് നടപടികൾക്കും ആയി റിപ്പോർട്ട് എക്സ് സൈസ് കംമീഷണർക്ക് നൽകും അതിന് ശേഷമാകും മറ്റ് നടപടികൾ ഉണ്ടാകുക.