അമ്മയ്ക്ക് 60 വയസ്സ് മകള്‍ക്ക് 30 വയസ്സ്!!! റിയല്‍ സന്തൂര്‍ മമ്മിയും മകളും ഇതാ

സോഷ്യല്‍ മീഡിയയുടെ കാലത്ത് അമ്മയും മുതിര്‍ന്ന മക്കളും ഒരുപോലെയാണ്. ഒരേ വസ്ത്രം ധരിച്ചും ഡാന്‍സും പാട്ടും അഭിനയവുമായെല്ലാം അമ്മമാരും തിളങ്ങുന്നുണ്ട്. കഴിവുള്ളവര്‍ക്ക് കഴിവ് തെളിയിക്കാനുള്ള വേദിയാണ് സോഷ്യല്‍ മീഡിയ ഇന്ന്. ഒരുമിച്ചിറങ്ങിയാല്‍ അമ്മയാരാ മോളാരാ…

സോഷ്യല്‍ മീഡിയയുടെ കാലത്ത് അമ്മയും മുതിര്‍ന്ന മക്കളും ഒരുപോലെയാണ്. ഒരേ വസ്ത്രം ധരിച്ചും ഡാന്‍സും പാട്ടും അഭിനയവുമായെല്ലാം അമ്മമാരും തിളങ്ങുന്നുണ്ട്. കഴിവുള്ളവര്‍ക്ക് കഴിവ് തെളിയിക്കാനുള്ള വേദിയാണ് സോഷ്യല്‍ മീഡിയ ഇന്ന്. ഒരുമിച്ചിറങ്ങിയാല്‍ അമ്മയാരാ മോളാരാ എന്നൊക്കെ നമ്മള്‍ സാധാരണയായി കളിയാക്കാറുണ്ട്. അത്തരത്തില്‍ ഒരു അമ്മയും മകളുമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

ഫ്‌ലോറിഡയില്‍ നിന്നുമുള്ള അറുപതുകാരിയായ ഡോണ്‍ ഹബ്ഷറും മകളായ ചെര്‍ ഹബ്ഷറുമാണ് ആ താരങ്ങള്‍. ഇരുവരും സാമൂഹിക മാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. അമ്മയും മകളും ഒന്നിച്ച് എത്തുമ്പോള്‍ ഇരട്ട സഹോദരിയാണ് എന്ന്തെറ്റിദ്ധരിക്കപ്പെടുന്നെന്ന് ഹബ്ഷര്‍ പറയുന്നു.

അമ്മയും മകളും ഒരുമിച്ചുള്ള ഒരുപാട് വീഡിയോകള്‍ ഇരുവരും ടിക്ടോക്കില്‍ പങ്ക് വച്ചിട്ടുണ്ട്. മിക്കവാറും മാച്ചിങ് ഔട്ട്ഫിറ്റ് ധരിച്ചിട്ടാണ് എത്താറുളളത്. എന്നാല്‍, ഇരുവരും അമ്മയും മകളുമാണ് എന്നത് ആര്‍ക്കും വിശ്വാസം വരാത്ത കാര്യമാണ്.

അറുപത് വയസായി തനിക്ക് എന്ന് ഹബ്ഷര്‍ പറയുമ്പോള്‍ മിക്കവാറും ആളുകള്‍ ഞെട്ടാറുണ്ടെന്നും അവര്‍ പറയുന്നു. ‘അമ്മയോ, ഞാന്‍ കരുതിയത് ഇരട്ടസഹോദരി ആണെന്നാണ്’ എന്നാണ് ഒരാളുടെ കമന്റ്.

എങ്ങനെ യംഗ് ആയിരിക്കാം എന്നു പറഞ്ഞ് ഒരു ടിക്ടോക്ക് വീഡിയോ ഹബ്ഷര്‍ ചെയ്തിരുന്നു. അതില്‍ സ്‌ട്രെസ്സ് വരാതെ ശ്രദ്ധിക്കുന്നതാണ് അമ്മയുടെ എവര്‍ യങ് സീക്രട്ടെന്ന് മുപ്പതുകാരിയായ മകള്‍ ചെര്‍ ഹബ്ഷര്‍ പറയുന്നു.

അതേസമയം, താന്‍ ഡയറ്റ് നന്നായി ശ്രദ്ധിക്കാറുണ്ടെന്നും വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നത് എന്നും ഹബ്ഷര്‍ പറയുന്നു. മകള്‍ വീഗന്‍ ഡയറ്റാണ് നോക്കുന്നത്. ചെറുപ്പമായിരിക്കാന്‍ വെള്ളം നന്നായി കുടിക്കണമെന്നും
ഹബ്ഷര്‍ പറയുന്നു. നന്നായി വെള്ളം കുടിക്കുക, പറ്റുന്നതും വെയില്‍ കൊള്ളാതെ നോക്കുക, അഥവാ വെയിലിലേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി ധരിക്കുക എന്നും ഹബ്ഷര്‍ പറഞ്ഞു.

മാത്രമല്ല, വ്യായാമത്തിന്റെ കാര്യത്തിലും അമ്മയ്ക്കും മകള്‍ക്കും യാതൊരു വിട്ടുവീഴ്ചയും ഇല്ല. കൂടാതെ സ്‌കിന്‍ കെയര്‍ പ്രൊഡക്ട് തെരഞ്ഞെടുക്കുമ്പോള്‍ നല്ല ബ്രാന്‍ഡ് നോക്കി വാങ്ങണം എന്നും അവര്‍ പറയുന്നു.

 

View this post on Instagram

 

A post shared by Dawn.Hubsher (@dawn.hubsher)