ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് കയറുന്നത് വരെ സുഹൃത്ത് ആയിരിക്കുന്ന ശങ്കര്‍.. കണ്‍സോളില്‍ മറ്റൊരു ആള്‍ ആണ്..!! – മാല പാര്‍വ്വതി

സിനിമാ ലോകത്ത് കെ.ജി.എഫ് തരംഗം അവസാനിക്കുന്നില്ല.. റെക്കോര്‍ഡുകള്‍ ഭേദിച്ച് സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഇപ്പോഴിതാ സിനിമയുടെ മലയാളം ഡബ്ബിംഗ് ചെയ്ത അനുഭവം പങ്കുവെച്ച് എത്തിയ നടി മാലാ പാര്‍വ്വതിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍…

സിനിമാ ലോകത്ത് കെ.ജി.എഫ് തരംഗം അവസാനിക്കുന്നില്ല.. റെക്കോര്‍ഡുകള്‍ ഭേദിച്ച് സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഇപ്പോഴിതാ സിനിമയുടെ മലയാളം ഡബ്ബിംഗ് ചെയ്ത അനുഭവം പങ്കുവെച്ച് എത്തിയ നടി മാലാ പാര്‍വ്വതിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മാളവിക അവിനാഷ് അവതരിപ്പിച്ച ദീപ ഹെഗ്‌ഡെ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് കെജിഎഫ് രണ്ടാം ഭാഗത്തിന്റെ മലയാളം ഡബ്ബിംഗ് മാല പാര്‍വ്വതി നിര്‍വ്വഹിച്ചത്.

ഒരു കഥാപാത്രത്തിന് ശബ്ദം നല്‍കുമ്പോള്‍ ആ ഒരു മാനസികാവസ്ഥയിലേക്ക് എത്തി ചേരാന്‍ ഒരുപാട് സമയമെടുത്തു എന്നാണ് നടി വ്യക്തമാക്കുന്നത്. അതിലെല്ലാമുപരി ഡബ് ചെയ്യാന്‍ ചെല്ലുമ്പോള്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഉണ്ടല്ലോ എന്നതായിരുന്നു തനിക്ക് ഏക സമാധാനം എന്നാണ് മാല പാര്‍വ്വതി പറയുന്നത്. മലയാളത്തിലേക്കുള്ള കെജിഎഫിന്റെ മൊഴിമാറ്റം ചെയ്തിരിക്കുന്നത് ശങ്കര്‍ രാമകൃഷ്‌നാണ്. ശങ്കര്‍ രാമകൃഷ്ണന് തന്റെ മേലുള്ള വിശ്വാസം കൊണ്ടാണ് ഈ ചിത്രം ചെയ്യാന്‍ സാധിച്ചതെന്ന് മാലാ പാര്‍വതി പറയുന്നു.

‘Perfection’ ‘Perfection’ ‘Perfection’ I love perfection. അതാണ് ശങ്കറിന്റെ ഒരു ലൈന്‍. ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് കയറുന്നത് വരെ സുഹൃത്ത് ആയിരിക്കുന്ന ശങ്കര്‍.. കണ്‍സോളില്‍ മറ്റൊരു ആള്‍ ആണ്. നമുക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തില്‍ നില്‍ക്കുന്ന എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍… എന്നെല്ലാമാണ് അദ്ദേഹത്തെ കുറിച്ച്

മാല പാര്‍വ്വതി പറയുന്നത്. ബാംഗ്ലൂരിലെ കാലാവസ്ഥയില്‍ ശബ്ദം അടഞ്ഞു പോയ എനിക്ക്, ആത്മവിശ്വാസം പകര്‍ന്ന് ആവി പിടിക്കാം, ഗാര്‍ഗ്ഗില്‍ ചെയ്യാം എന്നൊക്കെ പറഞ്ഞു സഹായിച്ച് കൂടെ നിന്നത് യാഷ് ന് ശബ്ദം നല്‍കിയ അരുണ്‍ ആണ് എന്നും മാല പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു