ഡോക്ടറുമായി ആദ്യ വിവാഹം വിവാഹ മോചനം രണ്ട്‍ കുട്ടികൾ മതം മാറ്റം രണ്ടാം വിവാഹത്തിൽ അടിച്ചുപൊളിക്കുന്ന മാതു.

അമരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് നിരവധി ആരാധന പിന്തുണ നേടിയ താരമായിരുന്നു മാതു. കന്നഡ,തമിഴിൽ, തെലുങ്ക് എന്നി ഭാഷകളിൽ അഭിനയിച്ചതിന് ശേഷമാണ് താരം മലയാള സിനിമയിൽ എത്തുന്നത്. പിന്നെ ഏറ്റവും കൂടുതൽ…

അമരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് നിരവധി ആരാധന പിന്തുണ നേടിയ താരമായിരുന്നു മാതു. കന്നഡ,തമിഴിൽ, തെലുങ്ക് എന്നി ഭാഷകളിൽ അഭിനയിച്ചതിന് ശേഷമാണ് താരം മലയാള സിനിമയിൽ എത്തുന്നത്. പിന്നെ ഏറ്റവും കൂടുതൽ സിനിമകൾ മലയാളത്തിൽ നിന്നും ലഭിച്ചതോട് കൂടി മാതു മലയാളത്തിൽ തന്നെ തുടരുക ആയിരുന്നു. പല നായികമാരെ പോലെ വിവാഹ ശേഷം മാതുവും സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. 2000ൽ അഭിനയം നിരത്തിയ നടി 11 വർഷങ്ങൾക്ക് ശേഷം ഉപ്പുകണ്ടം ബ്രതെഴ്സ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2019 ൽ അണിയൻകുഞ്ഞും തന്നാലായത് എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്.

അന്ന് നടി നൽകിയ അഭിമുഖത്തിലെ വക്കുകൾ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. നടിക്ക് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടെ മാതു അന്ന് പറഞ്ഞിരുന്നു. മാതുവിന്റെ വാക്കുകൾ ഇങ്ങനെ : ഭർത്താവ് വലിയ പിന്തുണ ആയി കൂടെ ഉണ്ടെന്നും ടിക് ടോക് വീഡിയോ എല്ലാം ചെയ്യാൻ അദ്ദേഹം പിന്തുണക്കാർ ഉണ്ടെന്നും നടി പറയുന്നുണ്ട്. ഒപ്പം മക്കൾ തന്റെ സിനിമകൾ കാണരുടെന്നും താൻ ഹോളിവുഡിൽ അഭിനയിക്കണം എന്ന് മക്കൾക്ക് ഭയങ്കര ആഗ്രഹം ആണെന്നും മാതു പറയുന്നുണ്ട്. ഒരുപാട് താരങ്ങൾക്കൊപ്പം താൻ അഭിനയിച്ചിട്ടുണ്ട് താൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം തോന്നിയ സിനിമ അമരം ആണെന്നും താരം പറയുന്നു.

തന്റെ സിനിമ കണ്ടിട്ട് തനിക്ക് ഏറ്റവും കൂടുതൽ പ്രജോതനം നൽകുന്നത് അതുപോലെ സിനിമയിൽ തന്റെ ശെരി തെറ്റുകൾ ചൂണ്ടികാട്ടി തരുന്നത് എല്ലാം ‘അമ്മ ആയിരുന്നു എന്നും മാതു വ്യക്തമാക്കി. പുതിയ തലമുറയിലെ ദുൽഖറിന്റെയും നിവിന്റയും കൂടെ അഭിനയിക്കാൻ ആഗ്രഹം ഉള്ളതായും താരം പറയുന്നു. തെന്നിധ്യൻ സിനിമയിൽ പല ഭാഷകളിലും മാതു അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ എളുപ്പം എന്ന് തോന്നിയത് തമിഴ് ആണ്. കാരണം മാതു ജനിച്ചതും വളർന്നതും എല്ലാം ചെന്നൈയിൽ ആയിരുന്നു. എങ്കിലും പെർഫോമൻസും അഭിനയവും എല്ലാം റിയൽ ആയി തോന്നിയിട്ടുള്ളത് മലയാളത്തിൽ ആണെന്നും മാതു വ്യക്തമാക്കിയിരുന്നു. ഹോളിവുഡിലും ബോളിവുഡിലും എല്ലാം അഭിനയിക്കാനാണ് ഇനി താല്പര്യം എന്നും മാതു പറയുന്നു. ബോളിവുഡിലേക്ക് മുൻപ് അവസരം ലഭിച്ചിരുന്നു എന്നും. അമരം സിനിമയുടെ റീമേക്ക് ആയിരുന്നു അതെന്നും മാതു പറയുന്നുണ്ട്. അമിതാബച്ചൻ അഭിനയിക്കും എന്നെല്ലാം പറഞ്ഞിരുന്നു. പക്ഷെ പിന്നീട് ആ പ്രോജക്ടിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും മാതു പറയുന്നു. സിനിമ മേഖലയിൽ നിന്നും ഒത്തിരി വിവാഹ ആലോചനകൾ വന്നിട്ടുണ്ട് എന്നും അതെല്ലാം താൻ വേണ്ടെന്ന് വെച്ചു എന്നും മാതു തന്നെ പറയുന്നു.