മഞ്ജു വാര്യർ ബിജു മേനോൻ ബന്ധത്തിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞ് സഹോദരൻ മധുവാര്യർ!!

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജുവാര്യർക്ക് നല്ല പിന്തുണയാണ് ആരാധകർ നൽകുന്നത്. യുവജനോത്സവ വേദിയിൽ നിന്നും താരമായി മാറുകയായിരുന്നു. കുട്ടിക്കാലം മുതലേ കലാരംഗത്ത് തിളങ്ങിയിരുന്നു താരം. അനിയത്തിക്ക് ശേഷമാണ് മധുവാര്യരും സിനിമയിൽ എത്തിയത്. അഭിനേതാവായി മുന്നേറുമ്പോഴും…

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജുവാര്യർക്ക് നല്ല പിന്തുണയാണ് ആരാധകർ നൽകുന്നത്. യുവജനോത്സവ വേദിയിൽ നിന്നും താരമായി മാറുകയായിരുന്നു. കുട്ടിക്കാലം മുതലേ കലാരംഗത്ത് തിളങ്ങിയിരുന്നു താരം. അനിയത്തിക്ക് ശേഷമാണ് മധുവാര്യരും സിനിമയിൽ എത്തിയത്. അഭിനേതാവായി മുന്നേറുമ്പോഴും മധുവിന്റെ മനസ്സിൽ സംവിധാനം ഉണ്ടായിരുന്നു. വർഷണങ്ങൾക്കിപ്പുറം ലളിതം സിന്ദൂരത്തിലൂടെ ആ മോഹം സാക്ഷാൽകരിച്ചിരിക്കുകയാണ് മധു. താൻ സംവിധാനം ചെയ്ത ചിത്രത്തിൽ അനിയത്തിയായ മഞ്ജുവിനെ ആയിരുന്നു മധു നായികയാക്കിയത്. നായകൻ ബിജുമേനോനും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന പ്രക്തേകതയും ഈ ചിത്രത്തിന് ഉണ്ട്.

ചേട്ടൻ എന്ന പരിഗണന ഒന്നും ഇല്ലാതെ എല്ലാം പ്രഫക്ഷണൽ ആയിട്ട ചെയ്തത് എന്ന് മധുവാര്യർ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മധുവിന്റെ തുറന്ന് പറച്ചിൽ. ബിജുമേനോന് ഏറെ അടുപ്പമാണ് മഞ്ജുവിനോടും മധുവിനോടും. താരമൂല്യമുള്ള അഭിനേതാക്കൾ ആയതിൽ അവരുടെ ഡേറ്റിന് വേണ്ടി താൻ ഒരുപാട് കാത്തിരുന്നു എന്ന് മധുവാര്യർ വ്യക്തമാക്കി. ലക്ഷ്യത്തിന്റെ ചിത്രീകരണത്തിന് ഇടയിൽ ആയിര്ന്നു ബിജുമേനോൻ കഥ കേട്ടത്. ആദ്യം കഥ പറഞ്ഞതും അദ്ദേഹത്തോട് ആയിരുന്നു. മോഹനലാൽ സെറ്റിൽ വെച്ചായിരുന്നു മഞ്ജുവിനോട് ലളിതം സുന്ദരത്തെക്കുറിച്ച് പറഞ്ഞത്. കഥപറഞ്ഞതും ഞാൻ ഇത് നിർമ്മിക്കട്ടെ എന്നാണ് മഞ്ജു ചോതിച്ചത്.

അതിനിടയിൽ ആണ് സെഞ്ച്വറി കൊച്ചുമോന്റെ വരവ് ഇരുവരും ചേർന്ന് ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു നായികയായി മാത്രമല്ല സിനിമയുടെ നിർമ്മാണത്തിലും താൻ സഹകരിക്കുന്നുണ്ട് എന്ന് മഞ്ജുവാര്യർ പറഞ്ഞിരുന്നു. മഞ്ജുവും ബിജുവും തമ്മിലുള്ള അടുപ്പം അവരുടെ സീനുകളിലും കാണാമായിരുന്നു. ഇരുവരേം ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം ആണ് തോന്നിയത്. അവരുടെ കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതേക്കുറിച്ചും മഞ്ജുവിനോട് പറഞ്ഞിരുന്നു. ആദ്യമേ പറഞ്ഞതിനാൽ കൃത്യമായ തയ്യാറെടുപ്പോടെ ആണ് അവൾ സെറ്റിലേക്ക് വന്നത്. ബിജുമേനോനോട് പറഞ്ഞപ്പോഴും നല്ല പ്രതികരണം ആയിരുന്നു.

മധുവാര്യർ ആയിരുന്നു നൃത്തം ആദ്യമായി പഠിക്കാൻ തുടങ്ങിയത്. ചേട്ടനെ പഠിപ്പിക്കാൻ വന്ന ടീച്ചറുടെ ഡാൻസ് കണ്ട് കൂടെ കളിക്കുമായിരുന്നു മഞ്ജു. മിടുക്കി ആണല്ലോ ഇവൾ എന്നാണ് ടീച്ചർ പറഞ്ഞത്. അങ്ങനെ ആണ് മഞ്ജുവിന്റെ നൃത്ത പഠനം തുടങ്ങിയത്. എനിക്ക് ഡാൻസിൽ താല്പര്യം ഉണ്ടായിരുന്നില്ല സൈനിക് സ്കൂളിലേക്ക് മാറിയതോടെ കലാരംഗത്ത് നിന്നും മാറിയിരുന്നു. മഞ്ജു കലാരംഗത്ത് സജീവമായിരുന്നു മഞ്ജുവിന്റെ സിനിമകൾ കണ്ട് അഭിപ്രയം പറയാർ ഉണ്ടായിരുന്നു എന്നാണ് മധുവാര്യരുടെ വാക്കുകൾ.