അച്ഛന്റെയും മകന്റെയും ആത്മ ബന്ധത്തിന്റെ കഥ!!’മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍’ റിലീസിന്

അച്ഛന്റെയും മകന്റെയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ‘മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍’ റിലീസിന് ഒരുങ്ങുന്നു. ഷഹീന്‍ സിദ്ദിഖ്, ഉണ്ണി നായര്‍, ലാല്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസര്‍ ഇരിമ്പിളിയം…

അച്ഛന്റെയും മകന്റെയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ‘മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍’ റിലീസിന് ഒരുങ്ങുന്നു. ഷഹീന്‍ സിദ്ദിഖ്, ഉണ്ണി നായര്‍, ലാല്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഡോ. ഹാരിസ് കെ.ടി.യുടേതാണ് തിരക്കഥ. ഐമാക്ക് പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. അര്‍ജുന്‍ പരമേശ്വര്‍ ആര്‍, ഡോ. ഹാരിസ് കെ.ടി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.

പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ഇടറി പോകുന്ന ഒരു യുവാവ് അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ കഥ.

സിനിമയില്‍ ഷഹീന്‍ സിദിഖിനു പുറമെ ലാല്‍ ജോസ്, ഉണ്ണിനായര്‍, അബു വളയംകുളം, നാദി ബക്കര്‍, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂര്‍, ക്ഷമ കൃഷ്ണ, സുപര്‍ണ, രജനി എടപ്പാള്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

റഫീഖ് അഹമ്മദ്, മൊയതീന്‍ കുട്ടി എന്‍ എന്നിവരുടെ വരികള്‍ക്ക് മുസ്തഫ അമ്ബാടിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഹരിചരണ്‍, സിതാര, ഹരിശങ്കര്‍, ജയലക്ഷ്മി, യൂനസിയോ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിവേക് വസന്ത ലക്ഷ്മി ഛായഗ്രഹണവും അഷ്ഫാക്ക് അസ്ലം ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ഷനും എഡിറ്റിങ്ങും നിര്‍വഹിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവ് കോവിലകം, പി.ആര്‍.ഒ എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടര്‍ അബു വളയംകുളം, ആര്‍ട് ഷിബു വെട്ടം, പ്രൊഡക്ഷന്‍ മാനേജര്‍ മുനവ്വര്‍ വളാഞ്ചേരി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബാബു ജെ രാമന്‍, ലൊക്കേഷന്‍ മാനേജര്‍ അഫ്‌നാസ് താജ്, മീഡിയ മാനേജര്‍ ജിഷാദ് വളാഞ്ചേരി, ഡിസൈന്‍ ഗിരിഷ് വി.സി. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.