അന്ന് ജയസൂര്യയോടപ്പം നിന്ന പെൺകുട്ടികൾ ചാക്കോച്ചനെത്തിയപ്പോളേക്കും അങ്ങോട്ടേക്ക് പോയ്! അന്ന് ഞാൻ ജയസൂര്യയോടു പറഞ്ഞത് ഇന്ന് നടന്നു, പ്രശാന്ത് 

മിമിക്രി കലാരംഗത്തിലൂടെ പ്രേക്ഷകർക്ക് പരിചയം ഉള്ള നടൻ ആണ് പ്രശാന്ത് കാഞ്ഞിരമറ്റം, നടൻ  ജയസൂര്യയെ കുറിച്ച് പ്രശാന്ത് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധയേറുന്നത്, താനും ജയസൂര്യയും ഒരുപാടുകാലം ജൂനിയർ ആർട്ടിസ്റ്റുകൾ ആയി പ്രവർത്തിച്ചിട്ടുണ്ട്,…

മിമിക്രി കലാരംഗത്തിലൂടെ പ്രേക്ഷകർക്ക് പരിചയം ഉള്ള നടൻ ആണ് പ്രശാന്ത് കാഞ്ഞിരമറ്റം, നടൻ  ജയസൂര്യയെ കുറിച്ച് പ്രശാന്ത് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധയേറുന്നത്, താനും ജയസൂര്യയും ഒരുപാടുകാലം ജൂനിയർ ആർട്ടിസ്റ്റുകൾ ആയി പ്രവർത്തിച്ചിട്ടുണ്ട്, ആ സമയത്തു ഞങ്ങൾ സഹയാത്രികർക്ക് സ്നേഹപ്പൂർവം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. അവിടെ ചെന്നപ്പോൾ കുറച്ചു പെൺകുട്ടികൾ ഞങ്ങളുടെ അടുത്ത് എത്തി.

അവരുടെ മുന്നിൽ ജയസൂര്യ കുറച്ചു മിമിക്രി കാണിക്കുകയും, പാടുകയും ഒക്കെ ചെയ്യ്തു അങ്ങനെ ശരിക്കും കസറി നിൽകുമ്പോൾ ആണ് സെറ്റിലേക്ക് ചാക്കോച്ചൻ കയറി വരുന്നത്, അതോടു അവിടെ നിന്ന പെണ്കുട്ടികളെല്ലാം ചാക്കോച്ചന്റെ അടുത്തേക്ക് പോയി, ആ സമയത്തു ജയസൂര്യ പറഞ്ഞു അയ്യോടാ അവൻ വന്നപ്പോളേക്കും നമ്മളുടെ ചാൻസ് നഷ്ട്ടപെട്ടല്ലോ, അന്ന് ഞാൻ ജയസൂര്യയോടു പറഞ്ഞു.

ഇതൊക്കെ മാറുമെടാ, നിനക്കും ഒരു കാലം വരും, അന്ന് നിന്റെ ചുറ്റും ഇതുപ്പോലെ പെണ്ണുങ്ങൾ കൂട്ടത്തോടെ  വന്നു നില്കും, ശരിയല്ലേ  അന്ന് ഞാൻ പറഞ്ഞ വാക്കുകൾ ഇന്ന് ഫലമായില്ലേ പ്രശാന്ത് പറയുന്നു. ശരിക്കും അവന്റെ  സിനിമയോടുള്ള ആഗ്രഹം തന്നെയാണ് അവനെ ഇന്ന് നല്ല ഒരു നടനിലേക്ക് എത്തിച്ചത്.