ജീവനുള്ള പ്രതിമയോ? മെറ്റാലിക് ഹോട്ട് വസ്ത്രത്തിനുള്ളിലെ മലൈകയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഫാഷന്റെ കാര്യത്തിലും ഫിറ്റ്‌നസിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് താരം മലൈക അറോറ. നാല്‍പതുകളിലും യുവനടിമാരെ വെല്ലുന്ന സൗന്ദര്യവും ഊര്‍ജസ്വലതയുമാണ് താരത്തിന്. ചിട്ടയായ ഡയറ്റിങ്ങും വര്‍ക്കൗട്ടുമാണ് ഇതിന് പിന്നിലെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ…

ഫാഷന്റെ കാര്യത്തിലും ഫിറ്റ്‌നസിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് താരം മലൈക അറോറ. നാല്‍പതുകളിലും യുവനടിമാരെ വെല്ലുന്ന സൗന്ദര്യവും ഊര്‍ജസ്വലതയുമാണ് താരത്തിന്. ചിട്ടയായ ഡയറ്റിങ്ങും വര്‍ക്കൗട്ടുമാണ് ഇതിന് പിന്നിലെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്.

താരത്തിന്റെ ഫാഷന്‍ സെന്‍സിനെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ഔട്ട്ഫിറ്റുമായി എത്തിയിരിക്കുകയാണ് മലൈക. മെറ്റാലിക് ഹോട്ട് വസ്ത്രം ധരിച്ചുള്ള താരത്തിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഈ വസ്ത്രത്തിന്റെ വില ഏകദേശം 1.40 ലക്ഷം രൂപയാണ്. ഈ വസ്ത്രത്തിനുള്ളില്‍ അതീവ ഗ്ലാമറസായാണ് മലൈകയെത്തിയത്.

ഈ വസ്ത്രം ധരിക്കുമ്പോള്‍ മലൈക അറോറയെ ജീവനുള്ള പ്രതിമ പോലെയാണ് തോന്നുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. മെറ്റാലിക് വസ്ത്രത്തിനൊപ്പം മലൈകയുടെ കാലിന്റെ അഴകും ചിത്രത്തിന് മാറ്റേകുന്നു. ഫോട്ടോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കഴിഞ്ഞ ദിവസം താരം പ്രതികരിച്ചിരുന്നു. വസ്ത്രത്തിന്റെ നീളവും കഴുത്തിന്റെ ഇറക്കവും നോക്കിയാണ് സ്ത്രീകളെ ചിലര്‍ വിലയിരുത്തുന്നതെന്നാണ് മലൈക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്. എന്ത് വസ്ത്രം എങ്ങനെ ധരിക്കണമെന്നത് അത് ധരിക്കുന്നവര്‍ തീരുമാനിക്കുമെന്നും മലൈക പറഞ്ഞു. ഒരു വ്യക്തി എന്തു വസ്ത്രം ധരിക്കണമെന്ന് മറ്റുള്ളവര്‍ ഉപദേശിക്കേണ്ടതില്ല. ഏത് വസ്ത്രമാണ് നല്ലതെന്ന് തനിക്കറിയാമെന്നും താനൊരു വിഡ്ഢിയല്ലെന്നും മലൈക അഭിമുഖത്തില്‍ പറഞ്ഞിരുന്നു.