എൻ്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു, മാലാ പാർവതി രംഗത്ത്

തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് നടി മാല പാർവതി രംഗത്ത്, താൻ പറഞ്ഞിട്ടില്ലാത്ത കാര്യമാണ് അവർ പറയുന്നത് എന്നാണ് താരം പറയുന്നത്, RSS കാരെ കൊല്ലണം എന്ന് താരം പറഞ്ഞതായിട്ടാണ് അവർ വാർത്തകളിൽ…

തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് നടി മാല പാർവതി രംഗത്ത്, താൻ പറഞ്ഞിട്ടില്ലാത്ത കാര്യമാണ് അവർ പറയുന്നത് എന്നാണ് താരം പറയുന്നത്, RSS കാരെ കൊല്ലണം എന്ന് താരം പറഞ്ഞതായിട്ടാണ് അവർ വാർത്തകളിൽ പറയുന്നത്, ഇത്തരം ഒരു പ്രസ്താവന താൻ നടത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്, ഈ പ്രചരിക്കുന്ന വാർത്ത വ്യാജമാണ് എന്നും താരം വ്യക്തമാക്കുന്നു.

സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എൻ്റെ ഭാഷയല്ല. എൻ്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു എന്നാണ് താരം പറയുന്നത്. മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല എന്നും താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചു

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ, പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ RSS കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എൻ്റെ ഭാഷയല്ല. എൻ്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.
എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല.