‘ഹബീബീസ്’ കാളിദാസിന്റെ പ്രണയ ചിത്രങ്ങള്‍ക്ക് മാളവികയുടെ കമന്റ്

കാളിദാസ് ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവച്ചത്. തരിണിയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന കാളിദാസിന്റെ പ്രണയ ചിത്രങ്ങള്‍…

കാളിദാസ് ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവച്ചത്. തരിണിയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന കാളിദാസിന്റെ പ്രണയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തരിണിയും കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവരുടേയും ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

അമ്മ പാര്‍വതി, സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദര്‍ശന്‍, അപര്‍ണ ബാലമുരളി, ഗായത്രി ശങ്കര്‍, നൈല ഉഷ, നമിത, സഞ്ജന, മിഥുന്‍ രമേശ് തുടങ്ങിയവരെല്ലാം ഇവരുടെ ദുബായിലെ പ്രണയ ചിത്രങ്ങള്‍ക്ക് കമന്റു ചെയ്തിട്ടുണ്ട്. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ‘എന്റേത്’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഒടുവില്‍ നിന്റെ തങ്കത്തെ കണ്ടെത്തിയോ എന്നാണ് നടി ഗായത്രിയുടെ പ്രതികരണം.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

തിരുവോണദിനത്തില്‍ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. ഇവര്‍ ഒന്നിച്ചുള്ള പ്രണയ ചിത്രം കൂടി വന്നതോടെ രണ്ടുപേരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചു കഴിഞ്ഞു.