വിവാഹത്തിനുള്ള ആഭരണങ്ങള്‍ സ്വന്തം കാശുകൊണ്ട് വാങ്ങിച്ച് മാളവിക!!! അച്ഛനമ്മമമാരെ അപമാനിക്കുയാണെന്ന് വിമര്‍ശനം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് താരം വിവാഹ വിശേഷങ്ങളും പങ്കുവച്ചിരുന്നു.…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

അടുത്തിടെയാണ് താരം വിവാഹ വിശേഷങ്ങളും പങ്കുവച്ചിരുന്നു. നായികാ നായകന്‍ ഷോയിലുണ്ടായിരുന്ന തേജസ് ജ്യോതിയാണ് മാളവികയുടെ വരന്‍. മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹനിശ്ചയം. തേജസിന്റെ വീട് മാളവിക സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എല്ലാ വിശേഷങ്ങളും താരം സോഷ്യലിടത്ത് പങ്കിടാറുണ്ട്. എന്നാല്‍ നിരവധി ആളുകള്‍ നടിയെ വിമര്‍ശിച്ചുകൊണ്ട് എത്തിയത്. വിവാഹത്തിന് മുമ്പ് വധു വരന്റെ വീട് കാണരുത് എന്നാണ് വിശ്വാസം. എന്നാല്‍ താരത്തിനെ അഭിനന്ദിക്കുന്നവരും ഏറെയുണ്ടായിരുന്നു.

ഇപ്പോള്‍ പുതിയ ഒരു വീഡിയോ ആയി എത്തിയിരിക്കുകയാണ് താരം. വിവാഹത്തിനുള്ള ഒരുക്കങ്ങളാണ് വീഡിയോയില്‍. കല്യാണത്തിനുള്ള സ്വര്‍ണം വാങ്ങുന്ന തിരക്കിലാണ് താരം. കല്യാണത്തിന് ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ എന്നും താരം പറയുന്നു.

അതേസമയം സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ പണംകൊണ്ടാണ് തന്റെ കല്ല്യാണത്തിനുള്ള ആഭരണങ്ങള്‍ വാങ്ങുന്നത് എന്ന് മാളവിക പ്രത്യേകമായും പറയുന്നുണ്ട്. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണംകൊണ്ട് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് വളരെ അഭിമാനകരമായ കാര്യമാണ് എന്നാണ് ഭൂരിഭാഗം പേരു പറയുന്നത്.

അതേസമയം, പെണ്‍മക്കളുടെ മാതാപിതാക്കള്‍ ജീവിക്കുന്നത് തന്നെ പെണ്‍മക്കളുടെ വിവാഹം കാണാന്‍ ആണ്. അവരുടെ വിവാഹ ചെലവുകള്‍ ഒക്കെ നല്‍കുക എന്നത് മാതാപിതാക്കള്‍ക്ക് അഭിമാനമുള്ള കാര്യമാണ്. ഇതുപോലെ സ്വന്തം പണത്തിന് സ്വര്‍ണ്ണം വാങ്ങി അത് വീഡിയോ ഇടുന്നത് മാതാപിതാക്കളെ അപമാനിക്കുന്നത് തുല്യമാണ് എന്നുമാണ് വിമര്‍ശകര്‍ പറയുന്നു.