പൊന്നിയും അനിക്കുട്ടനും ഇനി മലയാളികളുടെ വീട്ടിലേക്ക്..!

ഫഹദ് ഫാസില്‍ എന്ന നടന്‍ ബിഗ് സ്‌ക്രീനില്‍ തീര്‍ത്ത മറ്റൊരു അഭിനയ വിസ്മയം ആയിരുന്നു മലയന്‍കുഞ്ഞ് സിനിമ. തീയറ്ററുകളില്‍ മികച്ച പ്രതികണം നേടിയ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ആഗസ്റ്റ് 11…

ഫഹദ് ഫാസില്‍ എന്ന നടന്‍ ബിഗ് സ്‌ക്രീനില്‍ തീര്‍ത്ത മറ്റൊരു അഭിനയ വിസ്മയം ആയിരുന്നു മലയന്‍കുഞ്ഞ് സിനിമ. തീയറ്ററുകളില്‍ മികച്ച പ്രതികണം നേടിയ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ആഗസ്റ്റ് 11 തന്നെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തും എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ ആയിരിക്കും സിനിമ പ്രദര്‍ശനത്തിന് എത്തുക.

എന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുന്ന ഫഹദ് ഈ സിനിമയ്ക്ക് വേണ്ടി വലിയൊരു റിസ്‌ക് തന്നെ ആയിരുന്നു എടുത്തിരുന്നത്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. ജൂലൈ 22ന് ആയിരുന്നു സിനിമ തീയറ്ററുകളിലേക്ക് എത്തിയത്. മഹേഷ് നാരായണന്റെ തിരക്കഥയും ഛായാഗ്രഹണവും സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചു, ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ഒരു സിനിമയായിരുന്നു മലയന്‍കുഞ്ഞ്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഫഹദ് ഫാസിലും പിതാവ് ഫാസിലും ഒന്നിച്ച് ചെയ്ത ഒരു സിനിമ കൂടിയായിരുന്നു മലയന്‍കുഞ്ഞ്. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സംവിധായകരില്‍ ഒരാളായ ഫാസില്‍ നാളുകള്‍ക്ക് ശേഷം നിര്‍മ്മിച്ച സിനിമയാണ് മലയന്‍കുഞ്ഞ്. ഇപ്പോഴത്തെ പ്രേക്ഷകരുടെ ഇഷ്ടങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും വേണ്ടിയാണ് ഈ സിനിമ ചെയ്യുന്നത് എന്നാണ് അദ്ദേഹം മലയന്‍കുഞ്ഞിന്റെ നിര്‍മ്മാണത്തെ കുറിച്ച് പറഞ്ഞത്.

ഫഹദിന്റെ കരിയറിലെ തന്നെ മറ്റൊരു മികച്ച കഥാപാത്രമായിരുന്നു അനികുട്ടന്‍. ഏത് കുഞ്ഞിന്റെ കരച്ചില്‍ അനി കുട്ടന് അലോസരം ഉണ്ടാക്കിയോ ആ കുഞ്ഞ് തന്നെ അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നതാണ് ഈ സിനിമ. ഉരുള്‍പൊട്ടലില്‍ 30 അടി താഴ്ചയില്‍ അകപ്പെട്ട് പോകുന്ന കഥാപാത്രത്തിന്റെ അതിജീവനത്തിന്റെ കഥയായിരുന്നു ഈ സിനിമ.