Film News

മുന്‍വിധിയോടെ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്: മഞ്ജു വാര്യര്‍

സിനിമകള്‍ കാണുന്നവര്‍ മുന്‍ വിധിയോടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിനിമകള്‍ കാണരുതെന്ന് നടി മഞ്ജു വാര്യര്‍. സിനിമ ആസ്വദിക്കുന്നതിനുള്ള മനസ്സ് പ്രേക്ഷകര്‍ക്ക് കുറഞ്ഞു തടങ്ങി. സിനിമയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ എന്ത് എഴുതാം എന്ന ചിന്തയോടെ ആണ് പലരും സിനിമ കാണുന്നതെന്നും മഞ്ജു വിമര്‍ശിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

സിനിമ കാണുമ്പോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ പോകണം. കുറ്റം കണ്ടുപിടിക്കാന്‍ വേണ്ടി മാത്രമായി സിനിമ കാണരുത്.

മേരി ആവാസ് സുനോ കാണുമ്പോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ പോകണമെന്നാണ് എനിക്ക് പറയാനുള്ളത്. മുന്‍വിധിയോടെ എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്. എങ്കില്‍ മാത്രമേ നമുക്ക് സിനിമ പുതുമയോടെ കാണാന്‍ കഴിയൂ. എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് എന്റെ അഭിപ്രായം. പണ്ടൊക്കെ അങ്ങനെയായിരുന്നു. ആ ഒരു സുഖം വീണ്ടും ആള്‍ക്കാര്‍ക്ക് ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു മഞ്ജു പറഞ്ഞു.

മഞ്ജു വാര്യരും ജയസൂര്യയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ജയസൂര്യയെ നായകനാക്കി വെള്ളം, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രജേഷ് സെന്നിന്റെ മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ആദ്യമായി മഞ്ജുവും ജയസൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ഡോക്ടര്‍ രശ്മി പാടത്ത് എന്ന കഥാപാത്രത്തെയാണ് മഞ്ജു സിനിമയില്‍ അവതരിപ്പിക്കുന്നത്. മെറില്‍ എന്ന കഥാപാത്രമായാണ് ശിവദ എത്തുന്നത്.
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മേരി ആവാസ് സുനോ. അതിഥി താരമായി സംവിധായകന്‍ ശ്യാമപ്രസാദുമുണ്ട്. ചിത്രത്തില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ  പ്രധാന ലൊക്കേഷന്‍.

സംവിധായകന്‍ പ്രജേഷ് സെന്‍ സിനിമയെക്കുറിച്ച് പറയുന്നത് ഇങ്ങനെ… എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കുന്ന ഒരു ഫീല്‍ഗുഡ് സിനിമയായിരിക്കും മേരി ആവാസ് സുനോ.വീണിടത്ത് കിടക്കുന്നതിലല്ല, അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോകുന്നതാണ് വിജയം. അത്തരം ഉയിര്‍പ്പിന്റെ പ്രത്യാശ നല്‍കാന്‍ മേരി ആവാസ് സുനോയിലൂടെ ശ്രമിച്ചിട്ടുണ്ട്.

Trending

To Top