നിങ്ങളെപോലെ ഞാനും ഒരു മോഹൻലാൽ ഫാൻ! കണ്ടുമുട്ടിയാൽ സിനിമ അല്ലാതെ മറ്റ് കാര്യങ്ങൾ സംസാരിക്കണം , മമ്മൂട്ടി 

മലയാളത്തിന്റെ വിസ്മയ താരങ്ങളാണ് മമ്മൂട്ടിയും, മോഹൻലാലും, ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്, എന്നാൽ ഇപ്പോൾ മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മമ്മൂട്ടിയുടെ പുതിയ ചിത്രം കാതൽ…

മലയാളത്തിന്റെ വിസ്മയ താരങ്ങളാണ് മമ്മൂട്ടിയും, മോഹൻലാലും, ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്, എന്നാൽ ഇപ്പോൾ മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മമ്മൂട്ടിയുടെ പുതിയ ചിത്രം കാതൽ ദി കോർ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായാണ് മമ്മൂട്ടി ഈ കാര്യം പറയുന്നത്, നിങ്ങളെ പോലെ തന്നെ ഞാനും ഒരു  ലാൽ ഫാൻ  ആണ്,

നിങ്ങൾ തമ്മിൽ കാണുമ്പൊൾ എന്താണ് സംസാരിക്കുന്നത് എന്ന് അവതാരകൻ ചോദിച്ചപ്പോൾ മമ്മൂട്ടി പറയുന്നു, സിനിമയെ കുറിച്ച് പറയും, എന്നാൽ സിനിമ അല്ലാതെ മറ്റു കാര്യങ്ങളെ കുറിച്ച് പറയണമെന്ന് ഉണ്ട്, വളരെ കുറച്ചു സമയമേ കാണുകയുള്ളൂ, സിനിമ രണ്ടുപേർക്കും കാണും, സിനിമയുടെ കാര്യങ്ങൾ പര്സപരം അറിയാം, എന്നാൽ മറ്റു കാര്യങ്ങൾ ചോദിക്കണമെന്നുണ്ട്

എന്നാൽ കാണുമ്പൊൾ അധികം സംസാരിക്കാൻ സമയം കിട്ടാറില്ല, പിന്നെ ലാലിന്റെ സിനിമകൾ ഏതെങ്കിലും കാണാൻ കാത്തിരിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഞാനും നിങ്ങളെ പോലെ ലാലിൻറെ ഫാൻ അല്ലെ അപ്പോൾ തീർച്ചയായും കാണും, മമ്മൂട്ടി പറയുന്നു, ഇപ്പോൾ മമ്മൂട്ടിയുടെ പുതിയ ചിത്രം കാതൽ ദി കോർ എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ എല്ലാവരും, ജിയോ ബേബിയുടെ സംവിധാനത്തിൽ തമിഴ് നടി ജ്യോതികയാണ് നായിക ആയി എത്തുന്നത്