ആ വാർത്ത വളരെ തെറ്റാണ്!  അവരുടെ ചിത്രത്തിലേക്ക് വിളിക്കട്ടെ അപ്പോൾ ആലോചിക്കാം, മമ്മൂട്ടി 

രജനി കാന്തിന്റെ 171 മ ത്തെ  ചിത്രം ഈ അടുത്തിടയിൽ പ്രഖ്യാപിച്ചിരുന്നു, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്, ഈ ചിത്രത്തിലേക്ക് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും അഭിനയിക്കുന്നു എന്നതരത്തിൽ ആയിരുന്നു വാർത്തകൾ എത്തിയത്, എന്നാൽ…

രജനി കാന്തിന്റെ 171 മ ത്തെ  ചിത്രം ഈ അടുത്തിടയിൽ പ്രഖ്യാപിച്ചിരുന്നു, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്, ഈ ചിത്രത്തിലേക്ക് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും അഭിനയിക്കുന്നു എന്നതരത്തിൽ ആയിരുന്നു വാർത്തകൾ എത്തിയത്, എന്നാൽ ഈ വാർത്തയോട് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ് മമ്മൂട്ടി, ഞാനും ആ വാർത്ത കേട്ടിരുന്നു, എന്നാൽ ആ വാർത്ത വളരെ തെറ്റാണ്, ഇതുവരെയും തനിക്ക് രജനി ചിത്രത്തിലേക്ക് വിളി വന്നട്ടില്ല എന്നാണ് നടൻ പറയുന്നത്.

ആ വാർത്തകളിൽ ഒരു സത്യവുമില്ല, പിന്നെ നമ്മൾക്ക് ഇതൊക്കെ പോരെ, അവർ വിളിക്കട്ടെ അപ്പോൾ ആലോചിക്കാം, എന്തായാലും ഇതുവരെയും അവർ വിളിച്ചിട്ടില്ല മമ്മൂട്ടി പറയുന്നു, ഇപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് മതി, പിന്നെ കിട്ടട്ടെ, അപ്പോൾ നോക്കാം, ഇല്ലങ്കിൽ നമ്മൾക്ക് ഇത് ഉണ്ടല്ലോ മമ്മൂട്ടി പറഞ്ഞു, തന്റെ പുതിയ ചിത്രം കാതൽ ദി കോർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് മമ്മൂട്ടി ഈ കാര്യം പറയുന്നത്.

അതുപോലെയാണ് രജനിയുടെ ചിത്രം ജയിലറിലേക്ക് മമ്മൂട്ടിക്ക് ക്ഷണനം ഉണ്ടായിരുന്നു എന്നും പറഞ്ഞിരുന്നു, ചിത്രത്തിൽ വില്ലൻ  വേഷം ആയതുകൊണ്ട് ഫൈറ്റ് രംഗങ്ങൾ ഉണ്ടാകും അതിന്റെ ആശങ്കയിൽ പിന്നീട് വേണ്ടാന്ന്  വെക്കുവായിരുന്നു, ഈ കാര്യം മമ്മൂട്ടിയുടെ പേര് പറയാതെ തന്നെ രജനി കാന്ത് പറഞ്ഞതായും പറയുന്നുണ്ട്, എന്നാൽ മലയാളത്തിൽ കത്തിനിൽകുകയാണ് നടൻ മമ്മൂട്ടി