അച്ചായൻ ലുക്കിൽ മമ്മൂട്ടി! സിനിമക്ക് വേണ്ടി ലുക്ക് മാറ്റാൻ മിടുക്കൻ മമ്മൂക്കയെന്ന്  ആരാധകർ 

കണ്ണൂർ സ്‌ക്വാഡിന്റെ പ്രൊമോഷൻ കഴിഞ്ഞു ദുബായിൽ നിന്നും തിരിച്ചെത്തിയ മമ്മൂട്ടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. എയർ പോർട്ടിൽ നിന്നും നടൻ ഭാര്യ സുൽഫത്തു ഒത്തു പുറത്തുവരുന്ന വീഡിയോയും ചിത്രങ്ങളുമാണ്…

കണ്ണൂർ സ്‌ക്വാഡിന്റെ പ്രൊമോഷൻ കഴിഞ്ഞു ദുബായിൽ നിന്നും തിരിച്ചെത്തിയ മമ്മൂട്ടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. എയർ പോർട്ടിൽ നിന്നും നടൻ ഭാര്യ സുൽഫത്തു ഒത്തു പുറത്തുവരുന്ന വീഡിയോയും ചിത്രങ്ങളുമാണ് വൈറൽ ആകുന്നതും, അതും ഒരു അച്ചായൻ സ്‌റ്റെയിലിൽ, താരത്തിന്റെ ഈ പുതിയ ലുക്കിൽ ഏതോ ഒരു ഹിറ്റ് ചിത്രം ഉറപ്പാണെന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ നടന്റെ ഈ ലുക്ക് ഇപ്പോൾ എന്താണെന്നു കണ്ടെത്തിയിരിക്കുകയാണ് ആരാധകർ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം ഈ ലുക്കിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ ജോസ് എന്ന അച്ചായൻ ആയാണ് നടൻ എത്തുന്നത്, അല്ലേലും സിനിമക്ക് വേണ്ടി ലുക്ക് മാറ്റുന്ന ഒരു നടൻ മമ്മൂക്ക തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.

മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ഈ ചിത്രത്തിന്റെ പേര് അടിപിടി ജോസ് എന്നാണ്. അതുപോലെ ഈ ചിത്രം കോട്ടയം കുഞ്ഞച്ചന്റെ ബാക്കിയാണെന്നും മുൻപ് വാർത്തയിൽ നിറഞ്ഞ നിന്ന് എന്നാൽ ഇത് ആ ചിത്രത്തിന്റെ ബാക്കി അല്ല എന്നും മറ്റൊരു കഥയാണെന്നും താരം മുൻപ് പറഞ്ഞിരുന്നു, എന്തായലും മമ്മൂട്ടിയുടെ ഈ പുതിയ ഗെറ്റപ്പാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.