സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടി മമ്മൂട്ടിയുടെ ഫാൻമേഡ് ചിത്രം !

മലയാളികള്‍ ഏറെ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ 5. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ അന്വേഷണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍…

മലയാളികള്‍ ഏറെ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ 5. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ അന്വേഷണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ആണെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നു. ഈ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. മമ്മൂട്ടി ഒരു ചന്ദനക്കുറി അണിഞ്ഞുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ജോബി ജോബിന്‍ ജോസഫ് എന്ന വ്യക്തിയാണ് ഈ ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. ‘ഒരു കുറി തൊട്ടപ്പോള്‍ ഫോട്ടോ വൈറല്‍’ എന്ന് കുറിച്ചാണ് ജോബിന്‍ ഇത് പങ്കുവെച്ചിരിക്കുന്നത്. എഡിറ്റഡ് ചിത്രമാണിതെന്ന് പലരും കമന്റിട്ടുമുണ്ട്.അതേസമയം തന്നെ സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ എത്തുന്നുവെന്ന വാര്‍ത്തകളും മുന്‍പ് വന്നിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന് പിന്നാലെ മറ്റൊരു ചിത്രം കൂടി സോഷ്യൽ മീഡിയിൽ ഇടം പിടിക്കുകയാണ്. ഫാൻമേഡ് പോസ്റ്റർ എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. മൊട്ടയടിച്ച് കൂളിംഗ് ഗ്ലാസും ധരിച്ചുള്ള ചിത്രമാണ് ഇത്. ഈ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.