എന്നെ പുച്ഛിച്ചു..!! നിന്ന നില്‍പ്പില്‍ ഉരുകിപ്പോയ ശരത്തിന്റെ അനുഭവം!!

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഈ മേഖലയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന് നിരവധി ബഹുമതികളാണ് ഇതിനോടകം തന്നെ ലഭിച്ചിട്ടുള്ളത്. 19ാം…

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഈ മേഖലയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന് നിരവധി ബഹുമതികളാണ് ഇതിനോടകം തന്നെ ലഭിച്ചിട്ടുള്ളത്. 19ാം വയസ്സില്‍ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് ശരത് സംഗീത സംവിധാനരംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നത്. ഇതര ഭഷകളിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്. എന്നാല്‍ രാശിയില്ലാത്ത സംഗീത സംവിധായകന്‍ എന്ന് അദ്ദേഹത്തെ അന്ന് ചിലര്‍ വിശേഷിപ്പിച്ചതായി അദ്ദഹം വേദനയോടെ പറയുന്നു. അങ്ങനെ രാശിയില്ലാത്തവന്‍ എന്ന പേര് വീഴാന്‍ കാരണവും അദ്ദേഹം തന്നെ തുറന്ന് പറയുന്നുണ്ട്. ചെയ്ത ഗാനങ്ങള്‍ എല്ലാം ഹിറ്റ് ആവുകയും എന്നാല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ആ സിനിമകള്‍ പരാജയപ്പെടുകയും ചെയ്തതിനാലാണ് അദ്ദേഹത്തിന് അങ്ങനെയൊരു പേര് വന്നത് എന്ന് ശരത് തന്നെ പറയുന്നു.

രാശിയില്ലാത്ത സംഗീത സംവിധായകന്‍ എന്ന പേരും പേറി അദ്ദേഹം കുറെനാള്‍ നടന്നിരുന്നു. ആ പറച്ചില്‍ പിന്നീട് തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നാണ് ശരത് പറയുന്നത്. ക്ഷണക്കത്ത് സിനിമ വിജയിക്കാതെ ഇരുന്നതോടെയാണ് ഇതരത്തിലൊരു പേര് വീണത്. കുറെ സംവിധായകര്‍ തന്നെ സമീപിച്ചിരുന്നു. ക്ഷണക്കത്ത് വിജയിക്കാതിരുന്നതോടെ ഇവര്‍ പിന്‍മാറുകയായിരുന്നു.ഇത് തന്റെ പല വര്‍ക്കുകളിലും ബാധിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെ യുക്തി തനിക്കിന്നും മനസിലാകുന്നില്ല. സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്നതില്‍ എന്താണ് ന്യായം. എന്നാല്‍ ആ ഗാനങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു എന്ന കാര്യം ഇവര്‍ ഓര്‍ത്തിരുന്നില്ല. അതസമയം പാടാനായി ചെന്നപ്പോഴും തന്നെ പുച്ഛിച്ച് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.