മമ്മൂക്ക അറിയാതെ ഫോൺ എടുത്ത് ദുൽഖർ ; മഹാത്ഭുതമെന്ന് ആരാധകർ !

കഴിഞ്ഞ ദിവസമായിരുന്നു ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. മകന്റെ ഒരു ചിത്രത്തിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കാത്ത മമ്മൂക്ക കഴിഞ്ഞ ദിവസം കുറുപ്പിന്റെ ട്രെയ്ലർ പങ്കുവെച്ചത് കണ്ട അമ്പരപ്പിലാണ് ആരാധകർ ഒന്നടങ്കം.…

കഴിഞ്ഞ ദിവസമായിരുന്നു ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. മകന്റെ ഒരു ചിത്രത്തിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കാത്ത മമ്മൂക്ക കഴിഞ്ഞ ദിവസം കുറുപ്പിന്റെ ട്രെയ്ലർ പങ്കുവെച്ചത് കണ്ട അമ്പരപ്പിലാണ് ആരാധകർ ഒന്നടങ്കം. മമ്മൂക്കയല്ല മറിച്ച് ദുൽഖുർ ആണ് മമ്മൂക്ക അറിയാതെ ഫോൺ എടുത്ത് ചെയ്തത് എന്ന രീതിയിലുള്ള കമന്റുകൾ വരെയാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ വിശേഷങ്ങൾ പോലും മമ്മൂക്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നില്ല. ഇത് തന്നെയാണ് മമ്മൂക്കയുടെ ഇപ്പോഴുണ്ടായ മനം മാറ്റത്തിൽ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.എന്തായാലും ഈ മഹാത്ഭുതത്തിനു ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഒടിടി റിലീസിന് ഒരുങ്ങിയ ചിത്രത്തെ മമ്മൂക്കയുടെയും ദുൽഖറിന്റെയും ശ്രമഫലമായാണ് തീയറ്ററിൽ എത്തിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. സുകുമാരക്കുറിപ്പിന്റെ ജീവിതമാണ് സിനിമ പറയുന്നത്.