‘കാതല്‍’ ഷൂട്ടിങ് പൂര്‍ത്തിയായി! പ്രിയതമയോടൊപ്പം ഓസ്ട്രേലിയയിലേക്ക് പറന്ന് മമ്മൂട്ടി

കാതല്‍ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മെഗാതാരം മമ്മൂട്ടി പ്രിയതമയോടൊപ്പം ഓസ്ട്രേലിയയില്‍. അവധി ആഘോഷത്തിനായിട്ടാണ് താരം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. പതിവ് പോലെ തന്നെ ഷൂട്ടിങിന് ഇടവേള നല്കിയാണ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ താരം പറന്നിരിക്കുന്നത്. ഹ്രസ്വ സന്ദര്‍ശനത്തിനായിട്ടാണ്…

കാതല്‍ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മെഗാതാരം മമ്മൂട്ടി പ്രിയതമയോടൊപ്പം ഓസ്ട്രേലിയയില്‍. അവധി ആഘോഷത്തിനായിട്ടാണ് താരം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. പതിവ് പോലെ തന്നെ ഷൂട്ടിങിന് ഇടവേള നല്കിയാണ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ താരം പറന്നിരിക്കുന്നത്. ഹ്രസ്വ സന്ദര്‍ശനത്തിനായിട്ടാണ് മമ്മൂട്ടി ഓസ്‌ട്രേലിയയിലേക്ക് പറന്നത്.

പത്നി സുല്‍ഫത്തിനും സുഹൃത്ത് രാജ ശേഖരനുമൊപ്പമാണ് മമ്മൂട്ടി യാത്ര പുറപ്പെട്ടത്. തികച്ചും സ്വകാര്യ സന്ദര്‍ശനത്തിനാണ് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടതെന്നാണ് വിവരം. സിങ്കപ്പൂരില്‍ നിന്നും സിഡ്‌നിയിലേക്ക്, അവിടെ നിന്നും കഴിഞ്ഞ ദിവസമാണ് അദ്ദേഹം എത്തിയത്.

ഫാമിലി കണക്ട് കോര്‍ഡിനേറ്റര്‍ കിരണ്‍ ജെയിംസ് അദ്ദേഹത്തെ സിഡ്‌നി എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കാനെത്തി. മമ്മൂട്ടിയുടെ പിആര്‍ഓയും ഗോള്‍ഡ് കോസ്റ്റില്‍ സ്ഥിരതാമസക്കാരനുമായ റോബര്‍ട്ട് കുര്യാക്കോസ് ആണ് അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയന്‍ യാത്ര കോര്‍ഡിനേറ്റ് ചെയ്യുന്നത്.

സിഡ്‌നി കൂടാതെ മെല്‍ബണ്‍, അഡ്ലെയിഡ്, ബ്രിസ്‌ബെയിന്‍, ടാസ്മാനിയ എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. റോഡ് ട്രിപ്പിനാണ് അദ്ദേഹത്തിന്റെ മുന്‍ഗണന.

ജിയോ ബേബി ചിത്രം കാതലില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക.

ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ആണ് മമ്മൂക്കയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ടി’നു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ്.