പറഞ്ഞ് മടുത്തു മമ്മൂക്ക..! ഇതെന്തൊരു പ്രതിഭാസം! വൈറലായി മമ്മൂട്ടിയുടെ പുതിയ ഫോട്ടോ!

സോഷ്യല്‍ മീഡിയ കീഴടക്കി വീണ്ടും മമ്മൂക്കയുടെ പുതിയ ഫോട്ടോകള്‍ വൈറലാകുന്നു. ഒന്ന് വീടിന് പുറത്തിറങ്ങിയാല്‍ പോലും വൈറല്‍ ആകുന്ന മനുഷ്യന്‍ എന്നാണ് ആരാധകര്‍ ഇദ്ദേഹത്തെ കുറിച്ച് പറയാറ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ലുക്കാണ് ആരാധകരെ…

സോഷ്യല്‍ മീഡിയ കീഴടക്കി വീണ്ടും മമ്മൂക്കയുടെ പുതിയ ഫോട്ടോകള്‍ വൈറലാകുന്നു. ഒന്ന് വീടിന് പുറത്തിറങ്ങിയാല്‍ പോലും വൈറല്‍ ആകുന്ന മനുഷ്യന്‍ എന്നാണ് ആരാധകര്‍ ഇദ്ദേഹത്തെ കുറിച്ച് പറയാറ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ലുക്കാണ് ആരാധകരെ ഞെട്ടിക്കുന്നത്. സ്റ്റൈലിഷ് ആയി ഫോട്ടോകള്‍ പങ്കുവെയ്ക്കുന്ന മമ്മൂക്ക എന്നും ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയാണ്. ഇപ്പോഴിതാ മലയാള തനിമയില്‍ നില്‍ക്കുന്ന ഈ ചുള്ളന്‍ ചെക്കന്റെ ഫോട്ടോയാണ് ആരാധകരുടെ മനസ്സ് വീണ്ടും കീഴടക്കുന്നത്.

ഒരു പരസ്യ ചിത്രത്തിന് വേണ്ടി ഒരുങ്ങിയതാണ് മമ്മൂക്ക.. ജോര്‍ജ് എസ് ആണ് താരരാജാവിന്റെ ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. മിനിസ്റ്റര്‍ വൈറ്റിന്റെ ആഡ് ഷൂട്ടില്‍ നിന്നുള്ളതാണ് ഫോട്ടോ എന്നാണ് ജോര്‍ജ്, മമ്മൂക്കയുടെ ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നു. അഭിജിത്ത് നായരാണ് മമ്മൂക്കയ്ക്ക് വേണ്ടി ഈ പരസ്യ ചിത്രത്തില്‍ കോസ്റ്റിയൂം ഒരുക്കിയത്. ദിലീപ് സി.കെ യാണ് മമ്മൂട്ടിയുടെ ഫോട്ടോ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്..

വീണ്ടും പ്രായത്തെ വെല്ലുന്ന മമ്മൂക്കയുടെ ലുക്ക്.. പറഞ്ഞ് മടുത്തു മമ്മൂക്ക.. പ്രായം കൂടും തോറും ചെറുപ്പം കൂടുന്ന അപൂര്‍വ്വ പ്രതിഭാസം, എന്റെ മോനെ ,ചുള്ളന്‍ തന്നെ, കല്യാണചെക്കന്‍ എന്നെല്ലാമാണ് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് ആരാധകര്‍ പങ്കുവെയ്ക്കുന്ന കമന്റുകള്‍. അതേസമയം, താരത്തിന്റെ പുതിയ സിനിമകള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ക്രിസ്റ്റഫര്‍ എന്ന സിനിമയിലാണ് മമ്മൂക്ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റോഷാക്ക്, നന്‍ പകല്‍ നേരത്ത് മയക്കം എന്നിവയാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.