ഒരു ഡിപിയിലൂടെ സോഷ്യല്‍ മീഡിയ ഇളക്കിമറിക്കാന്‍ സാധിക്കുമോ സക്കീര്‍ ഭായിക്ക്, തരംഗമായി മമ്മൂട്ടിയുടെ പുതിയ പ്രൊഫൈല്‍ പിക്ചര്‍

മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന, മമ്മൂക്ക നായകനാകുന്ന സി ബി ഐ സീരിസിലെ അഞ്ചാം പതിപ്പ് മെയ് 1ന് തിയേറ്ററില്‍ എത്തുകയാണ്. ചിത്രത്തിന് വലിയ മൗത്ത് പബ്ലിസിറ്റി കിട്ടിക്കൊണ്ടിരിക്കെ ചിത്രവുമായി ബന്ധപ്പെട്ട ഓരോ ചലനങ്ങളും സമൂഹ…

മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന, മമ്മൂക്ക നായകനാകുന്ന സി ബി ഐ സീരിസിലെ അഞ്ചാം പതിപ്പ് മെയ് 1ന് തിയേറ്ററില്‍ എത്തുകയാണ്. ചിത്രത്തിന് വലിയ മൗത്ത് പബ്ലിസിറ്റി കിട്ടിക്കൊണ്ടിരിക്കെ ചിത്രവുമായി ബന്ധപ്പെട്ട ഓരോ ചലനങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആയിരുന്നു സംസാര വിഷയമെങ്കില്‍ ഇപ്പോഴിതാ മമ്മുക്കയുടെ ഫെയ്‌സ്ബുക്ക് ഡി പി യാണ് സമൂഹ മാധ്യമത്തില്‍ തരംഗ മായിരിക്കുന്നത്.

സി ബി ഐ അഞ്ചാം പതിപ്പിലെ സേതുരാമയ്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അടങ്ങുന്ന ചിത്രമാണ് മമ്മുക്ക ഫെയ്‌സ്ബുക്കില്‍ ഡി. പി ആക്കിയിരിക്കുന്നത്. 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 136 കെ ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്. കൂടാതെ 7.6 കെ കമന്റുകളും.

ഒരു ഫോട്ടോയിലൂടെ പോലും സമൂഹ മാധ്യമങ്ങളില്‍ ട്രെന്റ്‌സെറ്ററാകാന്‍ ഇന്ന് മലയാള സിനിമയില്‍ മമ്മുക്ക മാത്രമാണ് ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയ ആവര്‍ത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയാകില്ല എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കര്‍, സായ്കുമാര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പിന്നെ പുറത്തു വിടാത്ത പലരും ഉണ്ടെന്നാണ് സൂചനകള്‍.

സേതു രാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, നടന്‍ ജഗതി ശ്രീകുമാര്‍ കാലങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന്റെ ജന പ്രീതി വര്‍ധിപ്പിക്കുന്നു. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

1988-ല്‍ ഒരു സി ബി ഐ ഡയറി ക്കുറിപ്പ്, 1989ല്‍ ജാഗ്രത, 2004ല്‍ സേതു രാമയ്യര്‍ സി ബി ഐ, 2005ല്‍ നേരറിയാന്‍ സി ബി ഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാ കൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതു രാമയ്യര്‍ സി ബി ഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് നേടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതെ സമയം സാറ്റ്ലൈറ്റ് അവകാശങ്ങള്‍ നേടിയിരിക്കുന്നത് സൂര്യ ടി വിയാണ്.