നയന്‍താര ഇങ്ങനെ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല..! – സത്യന്‍ അന്തിക്കാട്

മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയ രംഗത്തിലേക്ക് എത്തുന്നത്.. സത്യന്‍ അന്തിക്കാട് എന്ന പ്രിയപ്പെട്ട സംവിധായകന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു നായിക… എന്നാല്‍ ഇന്ന് അവര്‍ തെന്നിന്ത്യ അടക്കി വാഴുന്ന…

മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയ രംഗത്തിലേക്ക് എത്തുന്നത്.. സത്യന്‍ അന്തിക്കാട് എന്ന പ്രിയപ്പെട്ട സംവിധായകന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു നായിക… എന്നാല്‍ ഇന്ന് അവര്‍ തെന്നിന്ത്യ അടക്കി വാഴുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ്.. അവതരികയായി മലയാളം ടെലിവിഷന്‍ പരിപാടികളില്‍ എത്തിയ നയന്‍സ് മനസ്സിനെക്കരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി എത്തി.. പിന്നീട് വളരെ പെട്ടന്ന് തന്നെ ആയിരുന്നു തരത്തിന്റെ വളര്‍ച്ച..

ഇപ്പോഴിതാ നയന്‍സിനെ കുറിച്ച് സാക്ഷാല്‍ സത്യന്‍ അന്തിക്കാട് തന്നെ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്..നയന്‍താര ഒരിക്കലും ഇത്രയും വലിയ സ്റ്റാര്‍ ആകുമെന്ന് വിചാരിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് നയന്‍താരയെ കുറിച്ച് പറഞ്ഞത്.. എന്റെ കഥാപാത്രത്തിന് പറ്റിയ ഒരു മുഖം വേണമായിരുന്നു.. നയന്‍താരയുടെ ഒരു പരസ്യം ആണ് ഞാന്‍ ആദ്യം കാണുന്നത്. ഞാന്‍ വിളിച്ചിട്ട് കാണാന്‍ വരാന്‍ പറ്റുമോ എന്ന് ചോദിച്ചു.. വന്നപ്പോള്‍ തന്നെ മനസിലായത് അഭിനയിക്കാന്‍ അത്ര മോഹമുള്ള കുട്ടിയൊന്നും അല്ല എന്നാണ്..

സത്യന്‍ അന്തിക്കാട് പറയുന്നു.. ഡയാന എന്ന പേര് മാറ്റി നയന്‍താര എന്നാക്കിയതും ഞാന്‍ ആണ്.. പിന്നീട് നായികയായി ഫിക്‌സ് ചെയ്ത കാര്യം വിളിച്ചു പറഞ്ഞപ്പോള്‍.. ഞന്‍ അഭിനയിക്കാന്‍ വരുന്നില്ല എന്നും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ബന്ധുക്കള്‍ക്ക് താല്പര്യം ഇല്ലെന്നും പറഞ്ഞു അപ്പോള്‍ ഡയാനയ്ക് ഇഷ്ടമാണോ എന്നും.. അച്ഛനും അമ്മയ്ക്കും വിരോധം ഇല്ല എന്നും ചോദിച്ചു അറിഞ്ഞ ശേഷം വീണ്ടും ഞാന്‍ വരാന്‍ പറയുക ആയിരുന്നു.. എന്നും സംവിധായകന്‍ പറയുന്നു..

അതേസമയം.. നയന്‍താര, അസിന്‍, സംയുക്ത വര്‍മ്മ തുടങ്ങിയ നടിമാരെ കൊണ്ടുവന്നതിന് ഒരു അവകാശ വാദവും ഞാന്‍ ഉയര്‍ത്തില്ലെന്നും..അത് അവരുടെ കഴിവ് കൊണ്ട് തന്നെ കയറി വന്നതാണെന്നും അവരെ പരിചയപ്പെടുത്താന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായിട്ടി കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.