സിനിമ മേഖല ഇങ്ങനെയൊക്കയാണ് മംമ്ത മോഹൻദാസ്!

സിനിമ മേഖലയെ കുറിച്ച് തുറന്ന പറഞ്ഞ് നടി മംമ്ത മോഹൻദാസ്. മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചലപ്പോൾ സിനിമയിൽ പ്രശ്‌നം സൃഷ്ടിക്കാറുണ്ടെന്ന് മംമ്ത പറയുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട…

സിനിമ മേഖലയെ കുറിച്ച് തുറന്ന പറഞ്ഞ് നടി മംമ്ത മോഹൻദാസ്. മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചലപ്പോൾ സിനിമയിൽ പ്രശ്‌നം സൃഷ്ടിക്കാറുണ്ടെന്ന് മംമ്ത പറയുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മംമ്ത ഇക്കാര്യം തുറന്ന് പറഞ്ഞത്.

ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും താരം വ്യക്തമാക്കി. താരങ്ങളുടെ കുടുംബപ്രശ്‌നങ്ങൾ അല്ലെങ്കിൽ മറ്റുചില കാരണങ്ങൾ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷണൽ അഭിനേയതാക്കൾ ആയതിനാൽ നല്ല ഷോട്ടിനായി റീടേക്കുകൾ പോകാറുണ്ട്. അതിന് അഭിനേതാക്കളും പരമാവധി സഹകരിക്കാറും ഉണ്ടെന്ന് മംമ്ത പറയുന്നു.


കൂട്ടായ പരിശ്രമമാണ് സിനിമ. സിനിമയിലെ ഒരു സീൻ പോലും ടീം വർക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും പലർക്കും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും മംമ്ത മോഹൻദാസ് വ്യക്തമാക്കി. അതേ സമയം എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്.