സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവർ ഒരു ജോലിയുമില്ലാത്തവരെന്ന് മമ്തമോഹൻദാസ്

സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവർ ഒരു ജോലിയുമില്ലാത്തവരെന്ന് നടി മമ്ത മോഹൻദാസ്. തനിക്ക് മോശം കമന്റിടുന്നവർ പിന്നെ എന്തിനാണ് തന്നെ ഫോളോ ചെയ്യുന്നതെന്നും മമ്ത ചോദിക്കുന്നു.നല്ല കമന്റിടുന്നവർ മികച്ച നിലയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ…

സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവർ ഒരു ജോലിയുമില്ലാത്തവരെന്ന് നടി മമ്ത മോഹൻദാസ്. തനിക്ക് മോശം കമന്റിടുന്നവർ പിന്നെ എന്തിനാണ് തന്നെ ഫോളോ ചെയ്യുന്നതെന്നും മമ്ത ചോദിക്കുന്നു.നല്ല കമന്റിടുന്നവർ മികച്ച നിലയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ഇങ്ങനെയുള്ളവർ തന്നെ ഫോളോ ചെയ്യാറില്ലെന്നും മമ്ത പറയുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്ത മോഹൻദാസിന്റെ പ്രതികരണം. ഒരാൾ പുറത്ത് കാണിക്കുന്ന ജീവിതവും അവരുടെ വ്യക്തിപരമായ ജിവിതവും തമ്മിൽ നല്ല വ്യത്യാസമുണ്ടാകുമെന്നും ഇതൊന്നും മനസിലാക്കാതെ പ്രതികരിക്കുന്ന ഒരു സമൂഹമാണ്ഇവിടെ ഉള്ളതെന്നും . സോഷ്യൽ മീഡിയയിലെ പകുതിയലധികം പേരും ഹേറ്റേഴ്‌സാണ്. ഹേറ്റ് കമന്റ് ഇടുന്ന കുറേ ആളുകൾ തന്നെ ഫോളോ ചെയ്യുന്നുണ്ട്. എന്തിനാണ് ഇവർ ഫോളോ ചെയ്യുന്നത്. കുറേ നല്ല കമന്റ്‌സ് എഴുതുന്ന ആളുകൾ ഫോളോയും ചെയ്യുന്നില്ല. അത് താൻ ചെക്ക് ചെയ്തിട്ടുണ്ടെന്നും മമ്ത മോഹൻദാസ് പറയുന്നു.

വളരെ ചിലർ നല്ല ഭാഷയിലായിരിക്കും കമന്റിടുന്നത്. മോശമായ അഞ്ച് കമന്റുകൾ വായിക്കുന്നതിനിടയിൽ ഒരു നല്ല കമന്റ് വായിക്കുമ്‌ബോൾ സ്വാഭിവകമായും അവരുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് ചെക്ക് ചെയ്യും. അവർ എംഡിയോ നല്ല ജോലിയുള്ളവരോ ആയിരിക്കും.

അവർ പൊതുബോധത്തിൽ നീങ്ങുന്നവരല്ല, അവർക്ക് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവുമെന്നാണ് മമ്ത മോഹൻദാസ് പറയുന്നത്.’ദിസ് ഈസ് ഹൗ ഐ വേക്ക് അപ്പ് ഇൻ ബെഡ്’ എന്ന് രാവിലെ എഴുന്നേറ്റ് റീൽ ഇടുന്നത് പോലെയല്ല തന്റെ ജീവിതം. നമ്മൾ ക്യാമറയുടെ മുന്നിൽ ചെന്ന് നിൽക്കുന്നതിന് മുൻപ് ചെയ്ത് തീർക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് എനിക്കെന്നും താരം പറഞ്ഞു