പാവാടയില്‍ ‘ബാര്‍സോ റേ’ ഗാനത്തിന് മനോഹരമായി നൃത്തം ചെയ്ത് യുവാവ്; വീഡിയോ വൈറലായി

‘നീയൊരു ആണ്‍കുട്ടിയല്ലേ, അതിന് ചേര്‍ന്ന വസ്ത്രം ധരിക്കണം. അല്ലാതെ ഇങ്ങനെ പാവാടയുമിട്ട് കറങ്ങി നടക്കുകയല്ല വേണ്ടത്’- ഇങ്ങനെ നിരവധി ഉപദേശങ്ങള്‍ കേട്ടിട്ടുണ്ട് ജെയ്‌നില്‍ മേത്ത എന്ന യുവാവ്. പക്ഷേ അയാളില്‍ യാതൊരുവിധ മാറ്റവും ഉണ്ടാക്കാന്‍…

‘നീയൊരു ആണ്‍കുട്ടിയല്ലേ, അതിന് ചേര്‍ന്ന വസ്ത്രം ധരിക്കണം. അല്ലാതെ ഇങ്ങനെ പാവാടയുമിട്ട് കറങ്ങി നടക്കുകയല്ല വേണ്ടത്’- ഇങ്ങനെ നിരവധി ഉപദേശങ്ങള്‍ കേട്ടിട്ടുണ്ട് ജെയ്‌നില്‍ മേത്ത എന്ന യുവാവ്. പക്ഷേ അയാളില്‍ യാതൊരുവിധ മാറ്റവും ഉണ്ടാക്കാന്‍ അതിനായിട്ടില്ല. ന്യൂയോര്‍ക്കിലെ തെരുവില്‍ പാവായുമിട്ട് നൃത്തം ചെയ്ത് ഓടി നടക്കാന്‍ ജെയ്‌നിലിന് യാതൊരു മടിയുമില്ല. ജെയ്‌നിലിന്റെ നൃത്ത വിഡിയോകള്‍ക്ക് നിരവധി ആരാധകരുമുണ്ട്.

ഇപ്പോഴിതാ മനോഹരമായ ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് എത്തിയിരിക്കുകയാണ് യുവാവ്. ഐശ്വര്യ റായിയുടെ ബര്‍സോ റേയ്ക്ക് ആണ് ജെയിനില്‍ ചുവടുവെച്ചത്. തവിട്ട് നിറത്തിലുള്ള ഷര്‍ട്ടും മെറൂണ്‍ പാവാടയും ധരിച്ച മേത്ത ജലധാരകള്‍ക്കിടയില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് കാണാം. നിരവധി പേരാണ് യുവാവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

 

View this post on Instagram

 

A post shared by Jainil Mehta (@jainil_dreamtodance)


മുംബൈ സ്വദേശിയായ ജെയ്‌നിലിന് കുട്ടിക്കാലം മുതലേ പാവടകളോട് ഇഷ്ടമായിരുന്നു. ചെറുപ്പത്തില്‍ അമ്മയുടെ ലെഹംഗയും ദുപ്പട്ടയും ധരിച്ച് നൃത്തം ചെയ്യും. എന്നാല്‍ വസ്ത്രത്തിലെ ലിംഗഭേദം ശക്തമായിരുന്ന സാമൂഹിക സാഹര്യത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ജെയ്‌നിലിന് സാധിച്ചില്ല.

സ്ത്രീ-പുരുഷ ഭേദമന്യേ വസ്ത്രം ധരിക്കുക എന്ന ആശയം പ്രചരിപ്പിക്കുകയാണ് ഈ നൃത്തങ്ങളിലൂടെ ജെയ്‌നില്‍ ലക്ഷ്യമിടുന്നത്. പുരുഷന്മാര്‍ പാവാട ധരിക്കുന്നതൊരു സാധാരണ കാര്യമായി മാറണമെന്ന് യുവാവ് പറയുന്നു.

 

View this post on Instagram

 

A post shared by Jainil Mehta (@jainil_dreamtodance)