ഞങ്ങളുടെ മുത്ത്, മകന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് മണികണ്ഠൻ ആചാരി

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠൻ. ബാലൻ ചേട്ടനായി കമ്മട്ടിപ്പാടത്തിൽ തിളങ്ങിയ മണികണ്ഠനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം മലയാള…

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠൻ. ബാലൻ ചേട്ടനായി കമ്മട്ടിപ്പാടത്തിൽ തിളങ്ങിയ മണികണ്ഠനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം മലയാള സിനിമ ലോകത്ത് താരം ഉറപ്പിക്കുക തന്നെ ചെയ്തു. തമിഴിൽ സൂപ്പർ സ്റ്റാർ രജനികാന്തിന് ഒപ്പം പേട്ടയിൽ വളരെ ശ്രദ്ധേയമായ ഒരു വേഷവും മണികണ്ഠൻ ചെയ്യുക ഉണ്ടായി.സിനിമയ്ക്ക് ഒപ്പം തന്നെ നാടകവും അദ്ദേഹം ചെയ്യുന്നുണ്ട്.

സിനിമയ്ക്കും നാടകത്തിനും അല്ല അഭിനയത്തിനാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് വ്യാസൻ കെ പി ഒരുക്കുന്ന ശുഭരാത്രിയുടെ വിശേഷങ്ങൾ പങ്ക് വെക്കവെ മണികണ്ഠൻ പറയുക ഉണ്ടായി. ലോക്ക്ഡൗൺ സമയത്തായിരുന്നു മണികണ്ഠനും മരട് സ്വദേശിയായ അഞ്ജലിയും തമ്മിൽ വിവാഹിതരായത്. കോവിഡ് കൂടി നിൽക്കുന്ന സമയമായതിനാൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. ഇരുവരും വിവാഹത്തിന്റെ ആഘോഷത്തിനായി കരുതിയ പണത്തിന്റെ ഒരു വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുന്പായിരുന്നു താൻ അച്ഛനായ വിവരം മണികണ്ഠൻ ആരാധകരെ അറിയിച്ചത്, അച്ഛനായെടാ എന്ന കാപ്ഷനൊപ്പമാണ് താരം തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു മണികണ്ഠന്റെ വിവാഹ വാർഷികം.  ഇപ്പോൾ തന്റെ മകന്റെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം, ഞങ്ങളുടെ മകന്റെ മുഖം അറിയിച്ചുള്ള ആദ്യ ചിത്രം എന്ന് പറഞ്ഞാണ് മണികണ്ഠൻ ചിത്രം പുറത്ത് വിട്ടത്, തന്റെ വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് മണികണ്ഠൻ മകന്റെ ചിത്രം പുറത്ത് വിട്ടത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്