പ്രായം കൂടുന്നത് അന്തംവിട്ടു കുന്തം വിഴുങ്ങി നോക്കി അങ്ങനെ നിൽകുമ്പോളാണ് മനസിലായത്, ഞങ്ങളുടെ സൗഹൃദത്തിന് കുറെ കൂടി ത്രിൽ വേണം എന്ന്

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രമുഖരായ ദമ്പതികൾ ആണ് മഞ്ജുവും ഭാര്യ സുനിച്ചനും, അതിനു ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്, മിനിസ്‌ക്രീനിൽ തുടങ്ങിയ മഞ്ജുവിന്റെ അഭിനയം ഇപ്പോൾ…

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രമുഖരായ ദമ്പതികൾ ആണ് മഞ്ജുവും ഭാര്യ സുനിച്ചനും, അതിനു ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്, മിനിസ്‌ക്രീനിൽ തുടങ്ങിയ മഞ്ജുവിന്റെ അഭിനയം ഇപ്പോൾ ബിഗ്‌സ്‌ക്രീനിൽ എത്തി നിൽക്കുകയാണ്, ബിഗ്‌ബോസിൽ എത്തിയ ശേഷം മഞ്ജുവും രജിത് കുമാറും തമ്മിൽ ഉണ്ടായ വഴക്കിൽ മഞ്ജുവിനെതിരെ ധാരാളം സൈബർ അക്രമണങ്ങൾ ഉണ്ടായി, ബിഗ്‌ബോസിൽ നിന്നും തിരികെ വീട്ടിൽ എത്തിയതിനു ശേഷവും അത് തുടർന്നിരുന്നു, എന്നാൽ പിന്നീട് മഞ്ജു അതിനോട് പ്രതികരിക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. തന്റെ അഭിപ്രായങ്ങൾ ആരോടും തുറന്നു പറയാൻ മടിയില്ലാത്ത ഒരു വ്യക്തി കൂടിയാണ് താരം.സുഹൃത്ത് സിമിയ്‌ക്കൊപ്പം ചേര്‍ന്ന് കിടിലന്‍ യാത്രകള്‍ നടത്തുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മഞ്ജുവിപ്പോള്‍. സ്‌കൂബ ഡൈവിംഗ് നടത്തുന്ന വീഡിയോ കൂടി നടി പങ്കുവെച്ചിരുന്നു.

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ,വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ ക്കു ശേഷം കട്ട ഫ്രണ്ട്ഷിപ്പിലായ രണ്ടു പെണുങ്ങൾ. രണ്ടിനും 35+ പ്രായം കൂടുന്നത് അന്തംവിട്ടു കുന്തം വിഴുങ്ങി നോക്കി അങ്ങനെ നിൽകുമ്പോളാണ് മനസിലായത്, ഇങ്ങനെ നിൽക്കേണ്ട ആളുകൾ അല്ല ഞങ്ങൾ എന്ന്. ഞങ്ങളുടെ സൗഹൃദത്തിന് കുറെ കൂടി ത്രിൽ വേണം. ഞങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യണം ഞങ്ങൾക്ക് കുറെ കാഴ്ചകൾ കാണണം വീട്ടിലെ അടുക്കള തിരക്കിൽ നിന്ന് രണ്ടു ദിവസം എങ്കിലും ഒന്ന് മാറി ഞങ്ങൾക്ക് വേണ്ടി ജീവിക്കണം ഇതൊക്കെ മറ്റാരോടും പറയാത്ത ഞങ്ങളുടെ കൊതികളായിരുന്നു.. അങ്ങനെ ഞങ്ങൾക്ക് യാത്ര ചെയ്യാനും കൂട്ടുകൂടാനും തമാശ പറയാനും ഞങ്ങൾ കണ്ടെത്തിയ വഴിയാണ് കുറെ വീഡിയോ ചെയ്യാം എന്നുള്ളത്.ആദ്യ ഷൂട്ടിംഗ് കുഴുപ്പുള്ളി ബീച്ചിൽ ആയിരുന്നു. കാര്യമായി പൈസയൊന്നും ഇല്ലാത്തത് കൊണ്ടാണ് വലിയ ചിലവില്ലാത്ത സ്ഥലം തിരഞ്ഞെടുത്തത്. ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞിട്ടും ഞങ്ങൾ ചെയ്യുന്നത് ബ്ലോഗ് ആണോ വ്ലോഗ് ആണോ എന്ന് പോലും അറിയാത്ത പൊട്ടകൾ ആയിരുന്നു ഞങ്ങൾ ഞങ്ങൾക്ക് ഒരുമിച്ചിരിക്കണം അത്രേ ഉള്ളു.

സാബുച്ചേട്ടനും സുനിച്ചനും പൂർണ്ണസമ്മതം. അങ്ങനെ ബ്ലാക്കിസ് എന്ന പേരും കണ്ടുപിടിച്ചു വീഡിയോ അങ്ങ്ട്ട് ഇട്ടു പക്ഷെ പ്രതീക്ഷിച്ചപോലെ ഒരു അത്ഭുതവും നടന്നില്ല 500ഓ 600ഓ കാഴ്ചക്കാരുമായി അതങ്ങനെ കിടന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു വലിയ കുതിപ്പുണ്ടായി ഒരുപാട് ആളുകൾ ഞങ്ങളെ കാണാൻ ബ്ലാക്കിസ് ചാനൽ തുറന്നു കുറെ പേര് വിളിച്ചു. ഇനിയും വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. പ്രത്യേകിച്ച് ഞങ്ങളുടെ ഏജ് ഗ്രൂപ്പിൽ ഉള്ള പെണ്ണുങ്ങൾ അവർ അവരായി ഞങ്ങളെ കണ്ടു വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കൂട്ടുകാരായി അവർ ഇന്ന് ബ്ലാക്കിസിനെ സ്നേഹിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് ഞങ്ങളുടെ കൂടെ. കൂടെ നിന്ന തെറ്റുകൾ തിരുത്തി തന്ന വ്ലോഗുകൾക്കായി ഞങ്ങളെ സഹായിച്ച എല്ലാവരോടും സ്നേഹം ഓരോ വ്ലോഗുകൾക്കും ഉണ്ട് ഓരോ കഥ പറയാൻ. ആ പഴയ കഥകൾ നിങ്ങളോട് പറയാൻ എല്ലാ ദിവസവും ഇനി മുതൽ ഞങ്ങൾ വരും. ആ വ്ലോഗുകളുടെ ഓർമ്മപ്പെടുത്തലുമായ് ഞങ്ങളുടെ ആ യാത്രകളുടെ ഒരു കുഞ്ഞു വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്കാ ണണം ലവ് യൂ ഓൾ