മണികുട്ടന്റേയും സൂര്യയുടെയും വിവാഹത്തെ കുറിച്ച് മണികുട്ടന്റെ മാതാപിതാക്കൾ

ബിഗ്‌ബോസ് പുതിയ സീസൺ ആരംഭിച്ച സമയം മുതൽ അടുത്ത പേളി ശ്രീനിഷ് ജോഡികളെ തേടി നടക്കുകയാണ് പ്രേക്ഷകർ, ഇതിനിടക്ക് നിരവധി പേരുടെ പേരുകൾ വന്നിരുന്നു, എന്നാൽ ഇതെല്ലം ഗെയിമിന്റെ ഭാഗമായുള്ള തട്ടി കൂട്ടലുകൾ ആയിരുന്നു,…

ബിഗ്‌ബോസ് പുതിയ സീസൺ ആരംഭിച്ച സമയം മുതൽ അടുത്ത പേളി ശ്രീനിഷ് ജോഡികളെ തേടി നടക്കുകയാണ് പ്രേക്ഷകർ, ഇതിനിടക്ക് നിരവധി പേരുടെ പേരുകൾ വന്നിരുന്നു, എന്നാൽ ഇതെല്ലം ഗെയിമിന്റെ ഭാഗമായുള്ള തട്ടി കൂട്ടലുകൾ ആയിരുന്നു, എന്നാൽ സീസൺ ആരംഭിച്ച സമയം മുതൽ സൂര്യ മണിക്കുട്ടനെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു, എന്നാൽ തനിക്ക് അങ്ങനെ ഒന്നുമില്ല സുഹൃത്തിനെ പോലെ ആണെന്നും മണിക്കുട്ടനും വ്യക്തമാക്കി. എന്നാൽ ഇപ്പോൾ സൂര്യക്ക് തങ്ങളുടെ മകനോടുള്ള പ്രണയം തങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് മണികുട്ടന്റെ മാതാപിതാക്കൾ. ഇത് മണികുട്ടന് നാണക്കേടാണ് ഉണ്ടാക്കുന്നത് എന്ന് പറയുകയാണ് ഇരുവരും.

മൂന്ന് വയസില്‍ ആരും പഠിപ്പിക്കാതെ പള്ളിയിലെ സ്റ്റേജില്‍ കയറി ഹിന്ദി പാട്ടിന് ഡാന്‍സ് കളിച്ചിട്ടുള്ള ആളാണ് മണിക്കുട്ടന്‍. അങ്ങനെയാണ് അവന്റെ തുടക്കം. പിന്നീട് ജില്ലയിലും സംസ്ഥാന മത്സരങ്ങളിലുമൊക്കെ പങ്കെടുത്തു. മോണോആക്ട്, ക്ലാസിക്കല്‍-ബ്രേക്ക് ഡാന്‍സ്, മിമിക്രി, പാട്ട് എന്നിങ്ങനെ കഴിവുകള്‍ നിരവധിയാണ്, ഞങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിഷമം ഉണ്ടാക്കുന്നത് സുര്യയുമായുള്ള പ്രശ്നനമാണ്. സൂര്യക്ക് 34 വയസുണ്ട്, നല്ല പക്വത വരണ്ട പ്രായം ആണിത്, ആ കുട്ടി എന്ത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്. ആ കുട്ടി ക്യാമറയുടെ മുന്നിൽ ഇങ്ങനെ വന്നു കരയുന്നത് കാണുമ്പൊൾ എല്ലാവര്ക്കും എന്താണ് തോന്നുന്നത്. മണിക്കുട്ടന്‍ ആരെയും വേദനിപ്പിക്കില്ല. എല്ലാവരോടും സ്‌നേഹമായിട്ടേ പെരുമാറുകയുള്ളു. പെണ്‍കുട്ടികളെ കമന്റ് അടിക്കുകയോ അവരോട് പ്രശ്‌നത്തിന് പോവുകയോ ഒന്നും ചെയ്തിട്ടില്ല. സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു. ഇവിടെ പരിസവരവാസികളോട് ചോദിച്ചാലും മണിക്കുട്ടനെ കുറിച്ച് അങ്ങനൊരു കാര്യം പറയില്ല. എല്ലാവരോടും പ്രത്യേകിച്ച് സ്ത്രീകളോട് മാന്യമായിട്ടേ പെരുമാറുകയുള്ളു.

സൂര്യക്ക് വിഷമം തോന്നും എന്ന കരുതിയാണ് മണിക്കുട്ടൻ തുറന്നു പറയാത്തത്, അവൻ എല്ലാവരെയും സുഹൃത്തുക്കൾ ആയിട്ടാണ് കാണുന്നത്. ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ. പുറത്ത് വന്ന് അവനു ഒരുപാട് ആളുകളെ ഫേസ് ചെയ്യണ്ടതാണ്, ആ കുട്ടി ഇനി വേറെ എന്തെങ്കിലും കാണിച്ചാൽ അതും മണികുട്ടന്റെ തലയിൽ ആകും. ഇതൊക്കെ ഞങ്ങൾക്കും വലിയ വിഷമം ആണ്, അവനു സ്വന്തമായി ഒരു വീടില്ല, വീടൊക്കെ ആയ ശേഷം വിവാഹം കഴിക്കാം എന്നാണ് അവന്റെ തീരുമാനം. അവന്റ്റെ അവസ്ഥ കാണുമ്പൊൾ അവന്റെ ചേച്ചിക്കും ചേട്ടന്മാർക്കും ഒരുപോലെ വിഷമം ഉണ്ട്, ഇരുവർക്കും ഇഷ്ടമാണെങ്കിൽ വിവാഹം നടത്തുമോ എന്ന ചോദ്യത്തിന് അത് പുറത്തിറങ്ങി കഴിഞ്ഞ് ആലോചിക്കാവുന്നതാണ്സമയം ഉണ്ടല്ലോ അവർ പുറത്ത് വരട്ടെ എന്നാണ് പറഞ്ഞത്, എല്ലാം ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കുമെന്ന് മണികുട്ടന്റെ മാതാപിതാക്കൾ വ്യക്തമാക്കി