അച്ഛനാകാൻ ഒരുങ്ങി പ്രേക്ഷകരുടെ അയ്യപ്പൻ, സന്തോഷം പങ്കുവെച്ച് താരം

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്ന സ്വാമി അയ്യപ്പനില്‍ അയ്യപ്പനായി അഭിനയിച്ച താരമാണ് കൗശിക്. കഴിഞ്ഞ വര്ഷം ആയിരുന്നു താരത്തിന്റെ വിവാഹം, കൗശിക് തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചപോഴാണ് താരം വിവാഹിതനായ കാര്യം പുറത്ത്…

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്ന സ്വാമി അയ്യപ്പനില്‍ അയ്യപ്പനായി അഭിനയിച്ച താരമാണ് കൗശിക്. കഴിഞ്ഞ വര്ഷം ആയിരുന്നു താരത്തിന്റെ വിവാഹം, കൗശിക് തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചപോഴാണ് താരം വിവാഹിതനായ കാര്യം പുറത്ത് അറിയുന്നത്. ഇപ്പോൾ താൻ അച്ഛനാകാൻ പോകുന്ന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് താരം, 2019 ൽ ആയിരുന്നു കൗശിക്- ഭവ്യ വിവാഹം നടക്കുന്നത്. ചെന്നൈ സ്വദേശിനിയാണ് കൗശിക്കിന്റെ ഭാര്യ രത്ന ഭവ്യ. ഇരുവരുടെയും വിവാഹചിത്രങ്ങൾ ഏറെ വൈറലായിരുന്നു.

കലിയുഗ വരദായകനായ സ്വാമി അയ്യപ്പന്റെ വേഷത്തിലെത്തി കൗശിക് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ അയ്യപ്പനായി അഭിനയിച്ചതിനൊപ്പം തെലുങ്കില്‍ ശ്രീമുരുകനും ആദി ശഹ്കരനുമൊക്കെയായി പുരാണ കഥകളില്‍ കൗശിക് തിളങ്ങി നിന്നിരുന്നു. പരമ്പരയ്ക്ക് പുറമേ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തില്‍ നായകനായിട്ടും അഭിനയിച്ചിരുന്നു.അയ്യപ്പൻ എന്നെ സീരിയലിൽ എത്തി മലയാളികയുടെ മനസ്സ് കീഴടക്കുകയിരുന്നു കൗശിക് ബാബു.

അഭിനയത്തില്‍ മാത്രമല്ല മികച്ച നർത്തകൻ കൂടിയായ കൗശിക് സ്വാമി അയ്യപ്പന് ശേഷം 2015ല്‍ പുറത്തിറങ്ങിയ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ പിന്നീട് മലയാള മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞ കൗശിക് പിന്നീട് തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങി.