അന്ന് മഞ്ജു പറഞ്ഞ ആ വാക്ക് എനിക്ക് മറക്കാൻ കഴിയില്ല, മണിയൻപിള്ള രാജു

കുടുംബ പ്രേഷകരുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം…

കുടുംബ പ്രേഷകരുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍.നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയത്. ഗംഭീര സ്വീകരണമാണ് മഞ്ജു വാര്യർക്ക് തന്റെ തിരിച്ച് വരവിൽ മലയാള സിനിമയിൽ നിന്ന് ലഭിച്ചത്.

ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയിരിക്കുകയാണ് താരം. എന്നാൽ ഇപ്പോൾ മഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. മഞ്ജുവും ഞാനും തമ്മിൽ വർഷങ്ങൾ കൊണ്ട് നല്ല സൗഹൃദമാണ് ഉള്ളത്. മഞ്ജുവിന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം നിർമ്മിച്ചത് ഞാൻ ആയിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ആണ് ഇന്നും കോട്ടം ഒന്നും തട്ടാതെ മുന്നോട്ട് പോകുന്നത്. അത് കഴിഞ്ഞു വർഷങ്ങൾക്ക് ഇപ്പുറം ഞാൻ നിർമ്മിച്ച പാവാട എന്ന ചിത്രത്തിൽ മഞ്ജു അഭിനയിച്ചിരുന്നു. ഒരൊറ്റ രാത്രിയുടെ മാത്രം ഷൂട്ട് ആയിരുന്നു മഞ്ജുവിന് ഉണ്ടായിരുന്നത്.

തമിഴ് സിനിമയുടെ ലോക്കേഷനിൽ നിന്ന് വന്നാണ് മഞ്ജു ആ രംഗത്ത് അഭിനയിച്ചത്. അത് കഴിഞ്ഞു ആറു മാണി ആയപ്പോൾ തന്നെ മഞ്ജു തമിഴ് നാട്ടിലേക്ക് തിരിച്ച് പോയിരുന്നു. എന്നാൽ അന്ന് പ്രതിഫലം കൊടുത്തിട്ട് മഞ്ജു വാങ്ങിച്ചില്ല. അതിന് ശേഷം ഉള്ള ഓണത്തിന് ഞാൻ മഞ്ജുവിന് ഒരു ഓണക്കോടി വാങ്ങിച്ച് കൊടുത്തു. അത് കണ്ടു മഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് ഒരു ഓണക്കോടി വാങ്ങിത്തരാൻ ആരുമില്ല എന്ന് പറഞ്ഞപ്പോൾ തന്റെ കണ്ണുകളും നിറഞ്ഞു എന്ന് മണിയൻപിള്ള രാജു പറയുന്നു. അതിനു ശേഷം എല്ലാ ഓണത്തിനും ഞാൻ മഞ്ജുവിന് ഓണക്കോടി വാങ്ങി കൊടുക്കും. അത് ധരിച്ച ചിത്രം മഞ്ജു തന്റെ ഭാര്യയ്ക്ക് അയച്ച് കൊടുക്കാറുണ്ട് എന്നും മണിയൻപിള്ള രാജു പറയുന്നു.